പി രാജീവ് മന്ത്രിപദത്തിലേക്ക്; ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു. നിലവിലെ ചീഫ് എഡിറ്റര്‍ പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ മുഖപത്രത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ് സൂചന. കളമശ്ശേരി എംഎല്‍എ പി. രാജീവിനെ മന്ത്രിയായി സി.പി.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായം, നിയമം വകുപ്പുകള്‍ ആണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. നേരത്തെ പി.ബി അംഗങ്ങളായിരിക്കെ വി. എസ് അച്യുതാനന്ദനും ഇ. കെ നായനാരും ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനം […]

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു. നിലവിലെ ചീഫ് എഡിറ്റര്‍ പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ മുഖപത്രത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ് സൂചന.

കളമശ്ശേരി എംഎല്‍എ പി. രാജീവിനെ മന്ത്രിയായി സി.പി.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായം, നിയമം വകുപ്പുകള്‍ ആണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. നേരത്തെ പി.ബി അംഗങ്ങളായിരിക്കെ വി. എസ് അച്യുതാനന്ദനും ഇ. കെ നായനാരും ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്നു.

Related Articles
Next Story
Share it