സി.പി.എമ്മില്‍ നാടകീയനീക്കങ്ങള്‍; കോടിയേരി ബാലകൃഷ്ണന് സംസ്ഥാനസെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ. വിജയരാഘവന് താല്ക്കാലികചുമതല
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണതിരക്കില് ഇടതുമുന്നണി സജീവമാകുന്നതിനിടെ മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു. പകരം എ. വിജയരാഘവന് സെക്രട്ടറിയുടെ താത്ക്കാലികചുമതല നല്കി. ആരോഗ്യപരമായ കാരണത്താലാണ് സ്ഥാനം ഒഴിയുന്നതെന്ന് കോടിയേരി സി.പി.എം സെക്രട്ടേറിയറ്റിനെ അറിയിച്ചു. അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയാണുണ്ടായത്. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ പ്രതിയായി അറസ്റ്റിലായതോടെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണങ്ങള്‍ ചൂടുപിടിച്ച അവസരത്തിലാണ് കോടിയേരി ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് വേളയില്‍ […]

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണതിരക്കില് ഇടതുമുന്നണി സജീവമാകുന്നതിനിടെ മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു. പകരം എ. വിജയരാഘവന് സെക്രട്ടറിയുടെ താത്ക്കാലികചുമതല നല്കി. ആരോഗ്യപരമായ കാരണത്താലാണ് സ്ഥാനം ഒഴിയുന്നതെന്ന് കോടിയേരി സി.പി.എം സെക്രട്ടേറിയറ്റിനെ അറിയിച്ചു. അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയാണുണ്ടായത്. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ പ്രതിയായി അറസ്റ്റിലായതോടെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണങ്ങള്‍ ചൂടുപിടിച്ച അവസരത്തിലാണ് കോടിയേരി ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫും ബി.ജെ.പിയും ബിനീഷിന്റെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കുമെന്നും ഉറപ്പായിരുന്നു. കോടിയേരി സ്ഥാനമൊഴിഞ്ഞതോടെ ബിനീഷിനെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം അപ്രസക്തമാകുകയാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ആരോഗ്യകാരണം ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയാണുണ്ടായത്. കോടിയേരിയെ പിന്തിരിപ്പിക്കാന് മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങള്‍ താത്പര്യം കാണിച്ചതുമില്ല. അതേസമയം മയക്ക് മരുന്ന് കേസില്‍ മകന് ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരിക്ക് പിന്തുണ നല്കി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ രാജി സംബന്ധിച്ച് കോടിയേരി തന്നെ വ്യക്തിപരമായ തീരുമാനത്തില്‍ എത്തുകയായിരുന്നെന്നാണ് വ്യക്തമാകുന്നത്.