ലോകായുക്തയുടെ മുകളിലാണ് ഹൈക്കോടതി; മന്ത്രി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം, അവകാശമുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തനിക്കെതിരായ ലോകായുക്ത വിധിയില്‍ മന്ത്രി കെ ടി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും അതിനുള്ള അഴകാശം അദ്ദേഹത്തിനുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയുടെ മുകളിലാണ് ഹൈക്കോടതിയെന്നും ഹൈകോടതിയുടെ മുമ്പില്‍ റിട്ട് കൊടുക്കാനുള്ള അവകാശം ജലീലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന പരാതിയില്‍ മന്ത്രി കെ ടി ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്നും മന്ത്രിയായി ഇരിക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്ത റിപോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്തമായ തീരുമാനം മന്ത്രിക്കെടുക്കാം. മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ട്. നിയമവശം പരിശോധിച്ച് […]

തിരുവനന്തപുരം: തനിക്കെതിരായ ലോകായുക്ത വിധിയില്‍ മന്ത്രി കെ ടി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും അതിനുള്ള അഴകാശം അദ്ദേഹത്തിനുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയുടെ മുകളിലാണ് ഹൈക്കോടതിയെന്നും ഹൈകോടതിയുടെ മുമ്പില്‍ റിട്ട് കൊടുക്കാനുള്ള അവകാശം ജലീലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന പരാതിയില്‍ മന്ത്രി കെ ടി ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്നും മന്ത്രിയായി ഇരിക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്ത റിപോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുക്തമായ തീരുമാനം മന്ത്രിക്കെടുക്കാം. മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ട്. നിയമവശം പരിശോധിച്ച് തീരുമാനമെടുക്കും. ഇ.പി. ജയരാജന്റെ രാജി വാങ്ങുകയും ജലീലിന് സാവകാശം കൊടുക്കുകയും ചെയ്യുന്നത് ഇരട്ട നീതിയല്ലേയെന്ന ചോദ്യത്തിന്, അത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് കോടിയേരി പ്രതികരിച്ചു. ഇ.പി. ജയരാജന്‍ രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിക്കുകയാണുണ്ടായത്. അത് പാര്‍ട്ടി അംഗീകരിച്ചു. ജയരാജന്റെ പേരില്‍ അന്ന് കേസ് പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ വന്ന് വിവരശേഖരണം നടത്തിയതായാണ് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കിയിട്ടുള്ളത്. വിവര ശേഖരണം നടത്താന്‍ ഏത് ഏജന്‍സിക്കും അവകാശമുണ്ട്. കെ.ടി. ജലീലിനെ അങ്ങോട്ടേക്ക് തന്നെ വിളിച്ചിട്ട് ചോദ്യം ചെയ്യുകയും വിവര ശേഖരണം നടത്തുകയും ചെയ്തു. വിവരശേഖരണം തെറ്റല്ല. അതിനോട് സഹകരിക്കുക എന്ന നിലപാട് തന്നെയാണ് സ്വീകരിക്കുക. ചാനലുകള്‍ നടത്തിയ സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തുടര്‍ ഭരണത്തിന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it