ഹലാല്‍ വിവാദം കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സി.പി.എം

തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ ബിജെപി പ്രചരണങ്ങള്‍ക്കതിരെ സിപിഎം രംഗത്ത്. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഹലാല്‍ വിരുദ്ധ വിവാദമെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും ബി.ജെ.പിക്കുള്ളില്‍ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു. അതിനിടെ ബിജെപി വര്‍ഗീയപരമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഹലാല്‍ വിവാദം സാമൂഹ്യ പ്രശ്‌നമാക്കി രാഷ്ട്രീയ പ്രചരണമാക്കാനാണ് സിപിഎം തീരുമാനം. ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് സി.പി.എം തുടക്കം കുറിക്കും. വിവിധ കേന്ദ്രങ്ങളില്‍ ഫുഡ് ഫെസ്റ്റിന് […]

തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ ബിജെപി പ്രചരണങ്ങള്‍ക്കതിരെ സിപിഎം രംഗത്ത്. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഹലാല്‍ വിരുദ്ധ വിവാദമെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും ബി.ജെ.പിക്കുള്ളില്‍ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു.

അതിനിടെ ബിജെപി വര്‍ഗീയപരമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഹലാല്‍ വിവാദം സാമൂഹ്യ പ്രശ്‌നമാക്കി രാഷ്ട്രീയ പ്രചരണമാക്കാനാണ് സിപിഎം തീരുമാനം. ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് സി.പി.എം തുടക്കം കുറിക്കും. വിവിധ കേന്ദ്രങ്ങളില്‍ ഫുഡ് ഫെസ്റ്റിന് ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍ ഏത് ഭക്ഷണവും കഴിയ്ക്കുന്നതിന് ഒരു തടസവുമില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പ്രതികരിച്ചിരുന്നു. അതേസമയം ഹലാല്‍ വിവാദം ഉയര്‍ന്ന ശേഷം കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകളും ഹോട്ടലുകളും വര്‍ധിച്ചെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.

Related Articles
Next Story
Share it