ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി; നടപടി സ്വാഗതം ചെയ്ത് സതീശന്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സി.പി.എം. അതിനിടെ ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവന്നതോടെ വിഷയത്തില്‍ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു.ഇന്ന് സി.പി.എം മുഖപത്രത്തിലാണ് ഗവര്‍ണര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും നിലപാടെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് കോടിയേരി […]

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സി.പി.എം. അതിനിടെ ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവന്നതോടെ വിഷയത്തില്‍ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു.
ഇന്ന് സി.പി.എം മുഖപത്രത്തിലാണ് ഗവര്‍ണര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും നിലപാടെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോദി ഭരണത്തിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു. അനധികൃത നിയമനങ്ങള്‍ എല്ലാം റദ്ദാക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും കഴിഞ്ഞ ആറ് വര്‍ഷം സര്‍വ്വകലാശാലകളില്‍ നടന്ന നിയമനങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ബന്ധു നിയമനങ്ങളാണ് നടക്കുന്നത്. ഇഷ്ടക്കാരെ വൈസ് ചാന്‍സിലര്‍മാരായി നിയമിച്ച് ബന്ധു നിയമനം നടത്താനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കണ്ണൂര്‍ വി.സി. പുനര്‍ നിയമനം നടത്തുന്നതിന് മുമ്പാണ് ഈ നിയമനം നടന്നിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ വി.സി നാളെ ഹൈക്കോടതിയെ സമീപിക്കും.