കാഞ്ഞങ്ങാട്: ദേശീയ ചരിത്രത്തോടൊപ്പം പ്രാദേശിക ചരിത്ര പഠനത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിലെ ശിലാശാസനത്തിന്റെ സഹസ്രാബ്ദ വിളംബരത്തിന്റെ ഭാഗമായി നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തെ തള്ളിക്കളഞ്ഞതാണ് ബ്രിട്ടീഷുകാരുടെ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. തേക്കിന്‍തടിയില്‍ കൊത്തിയ ശിലാശാസനത്തിന്റെ നേര്‍പകര്‍പ്പും പ്രകാശനം ചെയ്തു.
ചരിത്രകാരന്മാരും ചരിത്രാധ്യാപകരുമെല്ലാം സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കൊടവലം ശാസനവും കേരള ചരിത്രവും എന്ന വിഷയം എം.ആര് രാഘവവാര്യരും കാസര്‍കോട് ജില്ലയിലെ ലിഖിത സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സി. ബാലനും, ലിഖിതവും ചരിത്ര രചനയും എന്ന വിഷയത്തില്‍ ഡോ എം.ടി നാരായണനും വിഷയമവതരിപ്പിച്ചു. അഡ്വ. ടി.കെ സുധാകരന് അധ്യക്ഷത വഹിച്ചു.
ഡോ. എം. മുരളീധരന് നമ്പ്യാര്‍, ഡോ. കെ.എസ് സുരേഷ് കുമാര്‍, സുമലത, ടി.പി രാമചന്ദ്രന്, പി. ശശിധരന് നായര്‍ സംസാരിച്ചു.
കേന്ദ്ര സര്‍വകലാശാല, കാഞ്ഞങ്ങാട് നെഹ്റു കോളജ്, ഡോ അംബേദ്കര്‍ കോളജ് പെരിയ, ഗവ. കോളേജ് കുണിയ എന്നിവിടങ്ങളിലെ ചരിത്ര വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടന്നത്.