കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ബുധനാഴ്ച സുരേന്ദന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. അതിനിടെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടി. ഈ നിയമപ്രകാരം കൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന […]

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ബുധനാഴ്ച സുരേന്ദന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല.

അതിനിടെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടി. ഈ നിയമപ്രകാരം കൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശന്‍ രണ്ടാമതൊരു പരാതി കൂടി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.

Related Articles
Next Story
Share it