കൊടകര കുഴല്‍പ്പണ കേസ്: 5,77,000 രൂപ കൂടി കണ്ടെടുത്തു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ 5,77,000 രൂപ കൂടി കണ്ടെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ വീണ്ടെടുത്ത തുക ഒരു കോടി 50 ലക്ഷമായി. പിടിയിലായ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് പണത്തെ സംബന്ധിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണം പിടികൂടിയത്. പ്രതികളായ അലി, റഹീം എന്നിവര്‍ കവര്‍ച്ചയ്ക്കു ശേഷം ലഭിച്ച അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കടം […]

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ 5,77,000 രൂപ കൂടി കണ്ടെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ വീണ്ടെടുത്ത തുക ഒരു കോടി 50 ലക്ഷമായി. പിടിയിലായ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് പണത്തെ സംബന്ധിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണം പിടികൂടിയത്.

പ്രതികളായ അലി, റഹീം എന്നിവര്‍ കവര്‍ച്ചയ്ക്കു ശേഷം ലഭിച്ച അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കടം കൊടുത്തിരുന്നു. ഈ തുകയാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. ബാക്കി തുക വീണ്ടെടുക്കാനായി ശ്രമം തുടരുകയാണ്. അതേസമയം, വീണ്ടെടുത്ത പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി 30ന് ഇരിങ്ങാലക്കുട മജീസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

Related Articles
Next Story
Share it