കൊടകര കുഴല്‍പ്പണ കേസ്: ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പിറകില്‍ ഉന്നതരുണ്ടെന്ന് സംശയിക്കുന്നു. ഇവരെ കണ്ടെത്തേണ്ടതുണ്ട്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമായിട്ടില്ല. കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ ഹരിപാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിഗൂഢതയുണ്ടെന്ന് വ്യക്തമാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. കൊടകര കേസില്‍ ഈ മാസം 24ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇപ്പോള്‍ ഹൈക്കോടതി ഇങ്ങനെ നിരീക്ഷണം നടത്തിയിരിക്കുന്നത്. കൊടകര കേസുമായി ബന്ധപ്പെട്ട പരാതിയില്‍ പറയുന്നത് 25 ലക്ഷമാണ്. […]

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പിറകില്‍ ഉന്നതരുണ്ടെന്ന് സംശയിക്കുന്നു. ഇവരെ കണ്ടെത്തേണ്ടതുണ്ട്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമായിട്ടില്ല. കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ ഹരിപാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിഗൂഢതയുണ്ടെന്ന് വ്യക്തമാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം.

കൊടകര കേസില്‍ ഈ മാസം 24ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇപ്പോള്‍ ഹൈക്കോടതി ഇങ്ങനെ നിരീക്ഷണം നടത്തിയിരിക്കുന്നത്. കൊടകര കേസുമായി ബന്ധപ്പെട്ട പരാതിയില്‍ പറയുന്നത് 25 ലക്ഷമാണ്. എന്നാല്‍ പോലീസ് കണ്ടെത്തിയത് 3.5 കോടിയാണ്. ഇതിലൊന്നും യാതൊരു വ്യക്തതയുമില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കവര്‍ച്ചയാണെന്ന് സംശയിക്കുന്നതായും ഹൈക്കോടതി പറഞ്ഞു.

വെറും ഒരു കവര്‍ച്ചാ കേസായാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നത്. ഇപ്പോള്‍ അന്വേഷണ സംഘം പ്രതിചേര്‍ത്ത 22 പേരില്‍ ബി.ജെ.പി നേതാക്കളാരും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് എന്‍ഫോഴ്സ്മെന്റ് കേസെടുക്കണമെന്ന് അന്വേഷണ സംഘം ശിപാര്‍ശ ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ കോടതി ചില നിരീക്ഷണം നടത്തിയ സാഹചര്യത്തില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് കുറ്റപത്രത്തില്‍ ഉണ്ടാകുമോയെന്ന് കരുതുന്നു.

പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്ന് നേരത്തെ മൊഴിയുണ്ടായിരുന്നു. അത്തരത്തില്‍ ഒരു പരാമര്‍ശം കുറ്റപത്രത്തിലുണ്ടായാല്‍ അത് ബി.ജെ.പിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കുമെന്ന കാര്യം ഉറപ്പായിരുന്നു. പിടിയിലായവരുടെ മൊഴിയുണ്ടായിട്ടും അത്തരത്തില്‍ യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പോലീസ് കോടതിയിലെത്തിയത്.

Related Articles
Next Story
Share it