കൊടകര കുഴല്‍പ്പണക്കേസ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിനോട് വിശദീകരണം തേടി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിനോട് വിശദീകരണം തേടി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ പണം എത്തിയതെന്ന വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്. ഡിജിപി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. അതേസമയം കൊടകര കുഴല്‍പണക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തു. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും […]

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിനോട് വിശദീകരണം തേടി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ പണം എത്തിയതെന്ന വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്. ഡിജിപി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

അതേസമയം കൊടകര കുഴല്‍പണക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തു. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

ബിജെപിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് കുഴല്‍പ്പണം ഉപയോഗിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പണം കൊണ്ടുവന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

Related Articles
Next Story
Share it