കൊടകര കുഴല്‍പണ കേസ്: പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ഒരു കോടി ആവശ്യപ്പെട്ട് സി.കെ ജാനു വക്കീല്‍ നോട്ടീസ് അയച്ചു

കല്‍പ്പറ്റ: കൊടകര കുഴല്‍പണ കേസ് അന്വേഷണം തുടരുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആരോപണം പുതിയ തലത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജെ.ആര്‍.പി സ്ഥാനാര്‍ത്ഥി സി.കെ ജാനുവിന് പണം നല്‍കിയെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണത്തിനെതിരെ സി.കെ ജാനു രംഗത്തെത്തി. ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെയാണ് ജാനു ഒരു കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ സംഭാഷണം […]

കല്‍പ്പറ്റ: കൊടകര കുഴല്‍പണ കേസ് അന്വേഷണം തുടരുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആരോപണം പുതിയ തലത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജെ.ആര്‍.പി സ്ഥാനാര്‍ത്ഥി സി.കെ ജാനുവിന് പണം നല്‍കിയെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണത്തിനെതിരെ സി.കെ ജാനു രംഗത്തെത്തി. ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെയാണ് ജാനു ഒരു കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.

ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. സി.കെ ജാനുവിന് വേണ്ടി പ്രസീതയും കെ സുരേന്ദ്രനും നടത്തിയ സംഭാഷണമാണ് പുറത്തായത്. മത്സരിക്കാനായി ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം.

എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലെന്നും തന്റെ പേരില്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ പണം വാങ്ങിയോ എന്നത് അന്വേഷണിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സി കെ ജാനു പ്രതികരിച്ചത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കല്‍പ്പറ്റ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയുക, ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാനാണ് ജെ.ആര്‍.പി സംസ്ഥാന നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.

Related Articles
Next Story
Share it