കൊടകര കുഴല്‍പ്പണ കേസ്; ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അന്വേഷണം ബി.ജെ.പി. സംസ്ഥാന നേതാക്കളിലേക്ക് കൂടി വ്യാപിക്കുന്നതിനിടയിലാണ് സുരേന്ദ്രനില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അടുത്തയാഴ്ചയോ മറ്റോ ആയിരിക്കും ചോദ്യം ചെയ്യുക. സുരേന്ദ്രനെയും ചോദ്യം ചെയ്യാനുള്ള തീരുമാനം ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍ കൊടകരയില്‍ പിടികൂടിയ കുഴല്‍പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് കെ. സുരേന്ദ്രന്‍ ഇന്നുച്ചയോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് എതിരെ നടക്കുന്നത് […]

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അന്വേഷണം ബി.ജെ.പി. സംസ്ഥാന നേതാക്കളിലേക്ക് കൂടി വ്യാപിക്കുന്നതിനിടയിലാണ് സുരേന്ദ്രനില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അടുത്തയാഴ്ചയോ മറ്റോ ആയിരിക്കും ചോദ്യം ചെയ്യുക. സുരേന്ദ്രനെയും ചോദ്യം ചെയ്യാനുള്ള തീരുമാനം ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എന്നാല്‍ കൊടകരയില്‍ പിടികൂടിയ കുഴല്‍പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് കെ. സുരേന്ദ്രന്‍ ഇന്നുച്ചയോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് എതിരെ നടക്കുന്നത് കള്ളപ്രചരണമാണെന്നും പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കാസര്‍കോട്ട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപ എത്തിച്ചതായ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് പൊലീസ് പരസ്യ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.
കാസര്‍കോട് നിന്ന് മാര്‍ച്ച് 24ന് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ചെലവുകളിലേക്കായി പണം എത്തിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളള ചോദ്യത്തിന്‍മേലുള്ള അന്വേഷണത്തിലാണ് പണം കാസര്‍കോട്ട് നിന്ന് എത്തിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. യാത്ര മംഗലാപുരത്തേക്കായിരുന്നില്ല, കാസര്‍കോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ടു ജില്ലാ നേതാക്കള്‍ രണ്ടുകാറുകളിലായാണ് യാത്ര നടത്തിയതെന്നും വിവരമുണ്ട്. പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. കാസര്‍കോട്ട് നിന്ന് ഇവര്‍ 50 ലക്ഷം രൂപയുമായി മടങ്ങി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തുടര്‍ന്ന് കൊടകര മോഡലില്‍ ബാക്കി പണം എത്തിച്ചതായും വിവരമുണ്ട്. ഇതില്‍ 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ത്ഥിക്ക് കൈമാറി. ബാക്കി പണം ചെലവഴിച്ചത് പാര്‍ട്ടിയാണ്. എന്നാല്‍ പണം ചെലവഴിക്കുന്നതില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ് ചുമതല നല്‍കിയിരുന്നത്.

Related Articles
Next Story
Share it