കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു, കോന്നിയില്‍ തെളിവെടുപ്പ്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അതിനിടെ പത്തനംതിട്ടയിലെ കോന്നിയില്‍ എത്തി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ മത്സരിച്ച മണ്ഡലമാണിത്. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കൊടുത്തയച്ച മൂന്നരക്കോടി രൂപ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആഴ്ചകളോളമായി നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതും കോന്നിയിലെത്തി […]

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
അതിനിടെ പത്തനംതിട്ടയിലെ കോന്നിയില്‍ എത്തി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ മത്സരിച്ച മണ്ഡലമാണിത്. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കൊടുത്തയച്ച മൂന്നരക്കോടി രൂപ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആഴ്ചകളോളമായി നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതും കോന്നിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചതും. പണം കോന്നിയിലേക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അവിടെ തെളിവെടുപ്പ് നടത്തിയത്. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ കോന്നിയില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
അതേസമയം കൊടകരയില്‍ 3.5 കോടി രൂപയുടെ കുഴല്‍പണം തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന ഹരജിയില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാമെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി പത്ത് ദിവസത്തിനകം പരിഗണിക്കാന്‍ മാറ്റി.
അതിനിടെ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസിന്റെ രേഖകളുടെ പകര്‍പ്പുകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി പ്രാഥമിക പരിശോധന തുടങ്ങിയതായും വിവരമുണ്ട്.

Related Articles
Next Story
Share it