കൊടകര കുഴല്‍പ്പണ കേസ്: സഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്
തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കൊടകര കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘത്തിന്റെ പങ്ക് എന്താണെന്ന് പറയാതിരിക്കാന്‍ മുഖ്യമന്ത്രി വല്ലാതെ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തിരിച്ചടിയും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതുമാണ് ഭരണ-പ്രതിപക്ഷ പോരിന് വഴിവെച്ചത്. അംഗങ്ങള്‍ പരസ്പരം ചേരിതിരിഞ്ഞ് വാക്പയറ്റ് നടത്തി. കൊടകര കേസില്‍ അന്വേഷണം തുടരുകയാണെന്നും നിയമത്തിന്റെ […]

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കൊടകര കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘത്തിന്റെ പങ്ക് എന്താണെന്ന് പറയാതിരിക്കാന്‍ മുഖ്യമന്ത്രി വല്ലാതെ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തിരിച്ചടിയും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതുമാണ് ഭരണ-പ്രതിപക്ഷ പോരിന് വഴിവെച്ചത്. അംഗങ്ങള്‍ പരസ്പരം ചേരിതിരിഞ്ഞ് വാക്പയറ്റ് നടത്തി. കൊടകര കേസില്‍ അന്വേഷണം തുടരുകയാണെന്നും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും ബി.ജെ.പിയെ സംരക്ഷിക്കുന്ന നിലപാടുകളാണ് ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. 1.12 കോടി രൂപയും സ്വര്‍ണ്ണവും ഇതിനകം പിടികൂടിയിട്ടുണ്ടെന്നും 20 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ.ഡി കേരള പൊലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനാല്‍ തന്നെ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിച്ചില്ല.
അതിനിടെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന കെ.ഡി പ്രസേനന്റെ ചോദ്യോത്തര വേളയിലെ പരാമര്‍ശം തങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.