കൊടകരകേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്തബന്ധം ; സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കാം -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ സാക്ഷികള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളായി മാറിക്കൂടായെന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും നേതാക്കളും കേസില്‍ സാക്ഷികളായതെന്നും പ്രതിയുമായി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി. നേതാക്കള്‍ ഒരാള്‍പോലും പ്രതിപ്പട്ടികയില്‍ ഇല്ലെന്നും എല്ലാവരും സാക്ഷികളായി മാറിയെന്നും റോജി.എം. ജോണ്‍ പറഞ്ഞു. കുറ്റപത്രത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ […]

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ സാക്ഷികള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളായി മാറിക്കൂടായെന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും നേതാക്കളും കേസില്‍ സാക്ഷികളായതെന്നും പ്രതിയുമായി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പി. നേതാക്കള്‍ ഒരാള്‍പോലും പ്രതിപ്പട്ടികയില്‍ ഇല്ലെന്നും എല്ലാവരും സാക്ഷികളായി മാറിയെന്നും റോജി.എം. ജോണ്‍ പറഞ്ഞു. കുറ്റപത്രത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 206 സാക്ഷികളാണ്. പ്രതികള്‍ ആകേണ്ടവര്‍ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്ന് റോജി ചോദിച്ചു. ബി.ജെ.പിക്കു രക്ഷപ്പെടാനുള്ള അന്തര്‍ധാരയാണോ ഇതെന്നു സംശയമുണ്ടെന്നും ബി.ജെ.പി. നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ പാഴാക്കിയെന്നും ഇതിനായി അടച്ചിട്ട മുറികളില്‍ ബി.ജെ.പി.-സി.പി.എം. ചര്‍ച്ച നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഡെമോക്ലിസിന്റെ വാള്‍ പോലെ ഇരുപക്ഷത്തിനും കേസുകള്‍ ഉള്ളതിനാലാണ് ഒത്തു തീര്‍പ്പെന്നും പണം വന്ന കേന്ദ്രം ഇതുവരെ മനസിലാക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറണമെന്നും റോജി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it