കള്ളപ്പണക്കേസ്: ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യം ചെയ്തു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് ഉല്ലാസ് ബാബു എത്തിയത്. കുഴല്‍പണം കടത്തിയ ധര്‍മരാജന്റെ മൊഴി പ്രകാരമാണ് ഉല്ലാസ് ബാബുവിനെ വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ആയ ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്റെ […]

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് ഉല്ലാസ് ബാബു എത്തിയത്. കുഴല്‍പണം കടത്തിയ ധര്‍മരാജന്റെ മൊഴി പ്രകാരമാണ് ഉല്ലാസ് ബാബുവിനെ വിളിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ആയ ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ധര്‍മരാജന്‍ 10 കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടി ബിജെപി ജില്ലാ നേതാക്കള്‍ക്ക് നല്‍കി എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ 50 ലക്ഷത്തോളം രൂപ ഉല്ലാസ് ബാബുവിന് ലഭിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഉല്ലാസ് ബാബു തൃശൂര്‍ നഗരത്തില്‍ നടത്തുന്ന ഹോട്ടല്‍ വാടകയിലെ കുടിശികയില്‍ 50 ലക്ഷം രൂപ ഏപ്രില്‍ മാസത്തില്‍ നല്‍കിയിട്ടുണ്ട്. പണം കുടിശിഖയായതിനെ തുടര്‍ന്ന് ഹോട്ടലിലേക്ക് മാര്‍ച്ച് ഉള്‍പ്പടെ തെരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് തിടുക്കത്തില്‍ തുക കൈമാറിയത്. കുടിശിഖയില് ഒരു ഗഡു നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം മാറ്റുകയും ചേയ്തിരുന്നു. പിന്നീട് പണം നല്‍കുകയായിരുന്നു.

ഈ പണം കുഴല്‍പണമാണെന്നും ധര്‍മരാജന്‍ കൈമാറിയതാണെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തൃശൂരിലെ ലോഡ്ജ് മുറിയില്‍ ധര്‍മരാജനൊപ്പം ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിക്കും.

അതിനിടെ കൊടകര കള്ളപ്പണക്കേസ് പശ്ചാത്തലത്തില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഡിസിസി സെക്രട്ടറി പരാതി നല്‍കി. മണ്ഡലത്തില്‍ മാത്രമായി ഏഴ് കോടിയോളം രൂപ ചെലവഴിച്ചതായും തെരഞ്ഞെടുപ്പ് സമയത്ത് നിരവധി കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മണ്ഡലത്തിലെത്തിയതായും പരാതി ഉണ്ട്. എല്‍ഡിഎഫ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അന്വേഷണ സംഘം കണ്ടെത്തിയ പണവും വാഹനവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കും. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുക.

Related Articles
Next Story
Share it