ബിജെപിക്കെതിരായ കുഴല്‍പ്പണ ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യമാണെന്നും പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയെടുത്തില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നര കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ബിജെപിക്ക് നേരിട്ട് ബന്ധമുള്ളതാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ബിജെപി നേതൃത്വത്തില്‍ കൊണ്ടു വന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. കള്ളപ്പണം അന്വേഷിക്കാന്‍ […]

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യമാണെന്നും പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയെടുത്തില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മൂന്നര കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ബിജെപിക്ക് നേരിട്ട് ബന്ധമുള്ളതാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ബിജെപി നേതൃത്വത്തില്‍ കൊണ്ടു വന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. കള്ളപ്പണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഇ ഡി അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നും അഗസ്റ്റിന് ആന്റ് നിമോദ് എന്റര്‍പ്രൈസസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ കേസില്‍ സംസ്ഥാന പോലീസ് അന്വേഷണം തുടരുകയാണ്. ബിജെപി ജില്ലാ-സംസ്ഥാന നേതാക്കളെയടക്കം ചോദ്യം ചെയ്ത് വരികയാണ്.