കൊച്ചി ടസ്‌കേഴ്‌സിന് വേണ്ടി കളിച്ച വകയില്‍ ഇനിയും പണം ലഭിക്കാനുണ്ട്; പ്രതിഫല തുക ലഭിക്കാന്‍ സഹായിക്കുമോ എന്ന് ബിസിസിഐയോട് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഡ്ജ്

മുംബൈ: ഐപിഎല്ലില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരെ ആരോപണവുമായി അന്ന് ടീമിന് വേണ്ടി കളിച്ച മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജ്. കൊച്ചി ടസ്‌കേഴ്‌സ് കേരളയില്‍ നിന്ന് പ്രതിഫല തുക ലഭിക്കാന്‍ ബാക്കിയുണ്ടെന്നും ഇത് ലഭ്യമാക്കാന്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നും ബിസിസിഐയോട് ചോദിച്ച് അദ്ദേഹം രംഗത്തെത്തി. കൊച്ചി ടസ്‌കേഴിസിന് വേണ്ടി കളിച്ച വകയില്‍ 35 ശതമാനം പണം ഇനിയും ലഭിക്കാനുണ്ടെന്ന് ഹോഡ്ജ് പറഞ്ഞു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ കളിക്കാര്‍ക്ക് ലോകകപ്പ് സമ്മാനതുക നല്‍കിയില്ലെന്ന […]

മുംബൈ: ഐപിഎല്ലില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരെ ആരോപണവുമായി അന്ന് ടീമിന് വേണ്ടി കളിച്ച മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജ്. കൊച്ചി ടസ്‌കേഴ്‌സ് കേരളയില്‍ നിന്ന് പ്രതിഫല തുക ലഭിക്കാന്‍ ബാക്കിയുണ്ടെന്നും ഇത് ലഭ്യമാക്കാന്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നും ബിസിസിഐയോട് ചോദിച്ച് അദ്ദേഹം രംഗത്തെത്തി. കൊച്ചി ടസ്‌കേഴിസിന് വേണ്ടി കളിച്ച വകയില്‍ 35 ശതമാനം പണം ഇനിയും ലഭിക്കാനുണ്ടെന്ന് ഹോഡ്ജ് പറഞ്ഞു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ കളിക്കാര്‍ക്ക് ലോകകപ്പ് സമ്മാനതുക നല്‍കിയില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് ഐ.പി.എല്ലിലെ പ്രതിഫല പ്രശ്‌നം ചൂണ്ടിക്കാട്ടി ബ്രാഡ് ഹോഡ്ജും രംഗത്തെത്തിയത്. 'പത്ത് വര്‍ഷം മുമ്പ് കൊച്ചി ടസ്‌ക്കേഴ്‌സ് കേരളക്കായി കളിച്ച താരങ്ങള്‍ക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തില്‍ ബി സി സി ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താന്‍ സാധിക്കുമോ?"- എന്നാണ് ഹോഡ്ജിന്റെ ട്വീറ്റ്.

2010ലെ ഐപിഎല്‍ താര ലേലത്തില്‍ 4,25,000 യു എസ് ഡോളറിനായിരുന്നു (ഇപ്പോള്‍ ഏകദേശം 3.09 കോടി രൂപ) കൊച്ചി ടസ്‌കേഴ്‌സ് കേരള ഹോഡ്ജിനെ സ്വന്തമാക്കുന്നത്. സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയന്‍ താരം ടീമിനായി 285 റണ്‍ണസെടുത്തിരുന്നു. ട്വീറ്റ് പ്രകാരം കണക്ക് കൂട്ടുമ്പോള്‍ ടീം താരത്തിന് 1,27,000 യു എസ് ഡോളര്‍ തുക ഇനിയും നല്‍കാനുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ രൂപ ഏകദേശം ഒരു കോടി രൂപയിലേറെ വരും ഇത്.

രാഹുല്‍ ദ്രാവിഡ്, എസ്. ശ്രീശാന്ത്, മഹേല ജയവര്‍ധനെ, രവീന്ദ്ര ജഡേജ തുടങ്ങിയവരും കൊച്ചി ടസ്‌കേഴ്‌സ് താരങ്ങളായിരുന്നു. 2011ല്‍ ഐപിഎല്ലില്‍ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ബിസിസിഐ പൂനെ വാരിയേഴ്‌സിനൊപ്പം കൊച്ചി ടസ്‌കേഴ്‌സിനെയും ഐപിഎല്ലിന്റെ ഭാഗമാക്കുകയായിരുന്നു. എന്നാല്‍ ആദ്യ സീസണുശേഷം ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം മൂലം ബിസിസിഐക്ക് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ടസ്‌കേഴ്‌സിനെ ബി.സി.സി.ഐ പുറത്താക്കുകയായിരുന്നു. ജയവര്‍ധനെയായിരുന്നു ടീം ക്യാപ്റ്റന്‍.

Related Articles
Next Story
Share it