യുവതിയെ ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസിന്റെ മൂക്കിന്‍തുമ്പത്ത്; കാക്കനാട്ടെ ഫ്ളാറ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്; വനത്തിനുള്ളില്‍ കയറിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ ആരംഭിച്ചു

കൊച്ചി: ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കുകയും മൂത്രം കുടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസിന്റെ മൂക്കിന്‍തുമ്പത്ത് വിലസുന്നതായി സൂചന. പ്രതി രണ്ട് ദിവസം മുമ്പ് കാക്കനാട്ടെ ഫ്ളാറ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കാക്കനാടുള്ള ഒരു ഫ്ളാറ്റില്‍ നിന്ന് മാര്‍ട്ടിന്‍ ജോസഫും സുഹൃത്തുക്കളും പുറത്തുപോകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ഫ്ളാറ്റിലെ പീഡനക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ തന്നെയാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ കൊച്ചിയില്‍ ഉണ്ടായിരുന്നത്. ഫ്ളാറ്റില്‍ […]

കൊച്ചി: ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കുകയും മൂത്രം കുടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസിന്റെ മൂക്കിന്‍തുമ്പത്ത് വിലസുന്നതായി സൂചന. പ്രതി രണ്ട് ദിവസം മുമ്പ് കാക്കനാട്ടെ ഫ്ളാറ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കാക്കനാടുള്ള ഒരു ഫ്ളാറ്റില്‍ നിന്ന് മാര്‍ട്ടിന്‍ ജോസഫും സുഹൃത്തുക്കളും പുറത്തുപോകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

ഫ്ളാറ്റിലെ പീഡനക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ തന്നെയാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ കൊച്ചിയില്‍ ഉണ്ടായിരുന്നത്. ഫ്ളാറ്റില്‍ നിന്നും രാത്രി ലിഫ്റ്റിലൂടെയാണ് ഇയാള്‍ പുറത്തേക്ക് പോയത്. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ വന്നിരുന്നു. അത് തള്ളിയതിനു പിന്നാലെയാണ് ഇയാള്‍ പുറത്തുപോയത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഇയാള്‍ തൃശൂരിലേക്ക് കടന്നുവെന്നാണ് സൂചന. തൃശൂര്‍ മുണ്ടൂരില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നുവെങ്കിലും ഇയാള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വീടിനടുത്തുള്ള വനത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

മാര്‍ട്ടീനെ ഒളിവില്‍ പോകാന്‍ സഹായിച്ച മുന്ന് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്. പാവറട്ടി സ്വദേശി ധനേഷ്, ശ്രീരാഗ്, മുണ്ടൂര്‍ സ്വദേശി ജോണ്‍ ജോയ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെയും തൃശൂരിലെയും പൊലീസുകാരുടെ പ്രത്യേകസംഘമാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടുത്തുന്നത്.

Related Articles
Next Story
Share it