കൊച്ചി ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതിയും കൂട്ടാളിയും പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍
ഉപ്പള: കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്. കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ അര്‍ഷാദിനെ(27)യും ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെ(23)യുമാണ് ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ നിന്ന് 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എയും 104 ഗ്രാം ഹാഷിഷും കണ്ടെത്തി. അര്‍ഷാദിനെയും അശ്വന്തിനെയും മഞ്ചേശ്വരം പൊലീസ് കാസര്‍കോട് പൊലീസിന് കൈമാറി. കഞ്ചാവും മയക്കുമരുന്നും […]
ഉപ്പള: കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്. കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ അര്‍ഷാദിനെ(27)യും ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെ(23)യുമാണ് ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ നിന്ന് 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എയും 104 ഗ്രാം ഹാഷിഷും കണ്ടെത്തി. അര്‍ഷാദിനെയും അശ്വന്തിനെയും മഞ്ചേശ്വരം പൊലീസ് കാസര്‍കോട് പൊലീസിന് കൈമാറി. കഞ്ചാവും മയക്കുമരുന്നും […]
ഉപ്പള: കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്. കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ അര്‍ഷാദിനെ(27)യും ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെ(23)യുമാണ് ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ നിന്ന് 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എയും 104 ഗ്രാം ഹാഷിഷും കണ്ടെത്തി. അര്‍ഷാദിനെയും അശ്വന്തിനെയും മഞ്ചേശ്വരം പൊലീസ് കാസര്‍കോട് പൊലീസിന് കൈമാറി. കഞ്ചാവും മയക്കുമരുന്നും കടത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകനും കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനുമായ സജീവ് കൃഷ്ണ(22)യെ കാക്കനാട്ടെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടക്കവിരിയില്‍ പൊതിഞ്ഞ് ഫ്ളറ്റിലെ മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞ് ഫ്ളാറ്റില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സജീവിനൊപ്പം ഫ്ളാറ്റിലുണ്ടായിരുന്ന അര്‍ഷാദ് സംഭവത്തെ തുടര്‍ന്ന് നാടുവിടുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന് പിന്നില്‍ അര്‍ഷാദാണെന്ന സംശയം ഉടലെടുത്തത്. അര്‍ഷാദിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും കൊച്ചി പൊലീസ് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും അയച്ചുകൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് ഉപ്പള ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അര്‍ഷാദിനോട് സാദൃശ്യമുള്ള യുവാവും മറ്റൊരാളും സ്‌കൂട്ടറില്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്നത് കണ്ടു. ഇതോടെ പൊലീസ് ഇരുവരെയും പിന്തുടര്‍ന്നു. ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ദേശീയപാതയിലെത്തിയപ്പോള്‍ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയ ശേഷം രണ്ടുപേരും റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകെയെത്തിയ പൊലീസ് സംഘം ഇവരെപിടികൂടാന്‍ ശ്രമിച്ചു.
ഒരുകിലോമീറ്ററോളം ഓടിയ ശേഷമാണ് രണ്ടുപേരെയും പിടികൂടാന്‍ പൊലീസിന് സാധിച്ചത്. തുടര്‍ന്ന് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും മയക്കുമരുന്നും കണ്ടെത്തിയത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അര്‍ഷാദ് ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരുന്നു. ഇതും പ്രതിയെ കണ്ടെത്താന്‍ സഹായിച്ചു. ലഹരി മരുന്നുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളുണ്ട്. കൊലപാതകം നടന്ന ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. കൊണ്ടോട്ടിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലും അര്‍ഷാദ് പ്രതിയാണ്. സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന അംജാദ് അടക്കം അഞ്ച് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടന്ന ഫ്ളാറ്റിന്റെ ഇരുപതാം നിലയില്‍ താമസിച്ചിരുന്ന അര്‍ഷാദിന്റെ സുഹൃത്ത് ആശിഷും ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. സജീവ് കൃഷ്ണയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ശരീരത്തില്‍ ഇരുപതിലേറെ മുറിവുകള്‍ ഉണ്ട്.
തലയിലും കഴുത്തിലും പുറത്തും നെഞ്ചിലുമായാണ് ആഴത്തിലുള്ള മുറിവുകള്‍. അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.