രവിപൂജാരി ഉള്‍പ്പെട്ട കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; അന്വേഷണം കാസര്‍കോട്ടേക്ക്

കാസര്‍കോട്: കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ കാസര്‍കോട് പൈവളിഗെ സ്വദേശിയായ ഗുണ്ടാനേതാവെന്ന് സൂചന. അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന് സൂചനകള്‍ ലഭിച്ചത്. പ്രമാദമായ നാല് കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ പൈവളിഗെ കയ്യാര്‍കട്ടയിലെ മുഹമ്മദ് സിയ (35) യെ കുറിച്ചാണ് രവിപൂജാരിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചത്. സംസ്ഥാന പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) യുടെ ചോദ്യം ചെയ്യലിലാണ് ഇത്തരം സൂചനകള്‍ ലഭിച്ചത്. […]

കാസര്‍കോട്: കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ കാസര്‍കോട് പൈവളിഗെ സ്വദേശിയായ ഗുണ്ടാനേതാവെന്ന് സൂചന. അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന് സൂചനകള്‍ ലഭിച്ചത്. പ്രമാദമായ നാല് കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ പൈവളിഗെ കയ്യാര്‍കട്ടയിലെ മുഹമ്മദ് സിയ (35) യെ കുറിച്ചാണ് രവിപൂജാരിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചത്. സംസ്ഥാന പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) യുടെ ചോദ്യം ചെയ്യലിലാണ് ഇത്തരം സൂചനകള്‍ ലഭിച്ചത്. കേരളവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ മുഴുവന്‍ കുറ്റകൃത്യങ്ങളുടെയും സൂത്രധാരന്‍ മലയാളിയാണെന്ന് രവിപൂജാരി മൊഴി നല്‍കിയിട്ടുണ്ട്. വെടിവെപ്പിന് ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ഉണ്ടായ സാഹര്യത്തെക്കുറിച്ചും രവി പൂജാരിയില്‍ നിന്ന് അന്വേഷണ ടീം ചോദിച്ചറിഞ്ഞു. ബേവിഞ്ചയിലെ മരാമത്ത് കരാറുകാരന്‍ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരേയുണ്ടായ വെടിവെപ്പ് നടത്തിയ കേസിലും രവി പൂജാരി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ നേരത്തെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നു. സിയ പൈവളിഗെ ഭാഗത്താണ് താമസമെങ്കിലും ഇപ്പോള്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. സിയയുടെ സുഹൃത്തായ മറ്റൊരു യുവാവിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Related Articles
Next Story
Share it