മോഡലുകളുടെ മരണം: പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് അന്‍സി കബീറിന്റെ പിതാവ്; അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടെയും ഓഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് അഞ്ജനയുടെ കുടുംബം
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടമയുടെയും ഇവരുടെ വാഹനത്തെ ഓഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് മരിച്ച അഞ്ജനയുടെ കുടുംബം. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് മരിച്ച മോഡല്‍ അന്‍സി കബീറിന്റെ പിതാവ് പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും കാര്‍ ചേസിംഗിലെയും ഹാര്‍ഡ് […]

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടമയുടെയും ഇവരുടെ വാഹനത്തെ ഓഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് മരിച്ച അഞ്ജനയുടെ കുടുംബം. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് മരിച്ച മോഡല്‍ അന്‍സി കബീറിന്റെ പിതാവ് പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും കാര്‍ ചേസിംഗിലെയും ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായതിലെയും സത്യാവസ്ഥ തെളിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. ഷൈജു പിന്തുടര്‍ന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു എന്നതില്‍ കൃത്യത വേണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു. അന്‍സി കബീറിന്റെ കുടുംബവും നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു.