ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം
oral and maxillofacial surgery (ശസ്ത്രക്രിയാ വിഭാഗം) വായക്കുള്ളിലും പുറത്തും മുഖത്തും താടിയെല്ലുകളിലും കഴുത്തിന്റെ ഭാഗങ്ങളിലും വേണ്ടി വരുന്ന എല്ലാ വിധ ഓപ്പറേഷനുകളും ചെയ്യുന്നു. താടിയെല്ലുകളിലും മുഖവുമായി ബന്ധപ്പെട്ട എല്ലുകളിലും അപകടം മൂലമോ മറ്റു കാരണങ്ങള്‍ മൂലമോ ഉണ്ടാകുന്ന പൊട്ടലുകള്‍ (fractures) ശരിയാക്കുക. താടിയെല്ലുകളുടെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ ഉണ്ടാകുന്ന മുഖവൈരൂപ്യം (facial deformity) പരിഹരിക്കുക, വായിലും മുഖത്തും ബന്ധപ്പെട്ട ഭാഗങ്ങളിലും ഉണ്ടാകുന്ന ക്യാന്‍സറിനുള്ള ചികിത്സ. മുറിയണ്ണാക്ക് (cleft palate), മുച്ചുണ്ട് (cleft […]
oral and maxillofacial surgery (ശസ്ത്രക്രിയാ വിഭാഗം) വായക്കുള്ളിലും പുറത്തും മുഖത്തും താടിയെല്ലുകളിലും കഴുത്തിന്റെ ഭാഗങ്ങളിലും വേണ്ടി വരുന്ന എല്ലാ വിധ ഓപ്പറേഷനുകളും ചെയ്യുന്നു. താടിയെല്ലുകളിലും മുഖവുമായി ബന്ധപ്പെട്ട എല്ലുകളിലും അപകടം മൂലമോ മറ്റു കാരണങ്ങള്‍ മൂലമോ ഉണ്ടാകുന്ന പൊട്ടലുകള്‍ (fractures) ശരിയാക്കുക. താടിയെല്ലുകളുടെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ ഉണ്ടാകുന്ന മുഖവൈരൂപ്യം (facial deformity) പരിഹരിക്കുക, വായിലും മുഖത്തും ബന്ധപ്പെട്ട ഭാഗങ്ങളിലും ഉണ്ടാകുന്ന ക്യാന്‍സറിനുള്ള ചികിത്സ. മുറിയണ്ണാക്ക് (cleft palate), മുച്ചുണ്ട് (cleft […]
oral and maxillofacial surgery
(ശസ്ത്രക്രിയാ വിഭാഗം)
വായക്കുള്ളിലും പുറത്തും മുഖത്തും താടിയെല്ലുകളിലും കഴുത്തിന്റെ ഭാഗങ്ങളിലും വേണ്ടി വരുന്ന എല്ലാ വിധ ഓപ്പറേഷനുകളും ചെയ്യുന്നു. താടിയെല്ലുകളിലും മുഖവുമായി ബന്ധപ്പെട്ട എല്ലുകളിലും അപകടം മൂലമോ മറ്റു കാരണങ്ങള്‍ മൂലമോ ഉണ്ടാകുന്ന പൊട്ടലുകള്‍ (fractures) ശരിയാക്കുക. താടിയെല്ലുകളുടെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ ഉണ്ടാകുന്ന മുഖവൈരൂപ്യം (facial deformity) പരിഹരിക്കുക, വായിലും മുഖത്തും ബന്ധപ്പെട്ട ഭാഗങ്ങളിലും ഉണ്ടാകുന്ന ക്യാന്‍സറിനുള്ള ചികിത്സ. മുറിയണ്ണാക്ക് (cleft palate), മുച്ചുണ്ട് (cleft lip) എന്നിവ ശസ്ത്രക്രിയയിലൂടെ ശരിയാക്കുക. താടിയെല്ലിലെ സന്ധി (TMJ) കള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കുക. പല്ലുകളുമായി ബന്ധപ്പെട്ട് താടിയെല്ലുകളിലും വായ്ക്കുള്ളിലും ഉണ്ടാകുന്ന ഡിസ്റ്റുകളും (CYST) ട്യൂമറുകളും നീക്കം ചെയ്യുക. പുറത്തേക്ക് വരാതെ താടിയെല്ലുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന അവസാനത്തെ അണപ്പല്ലുകള്‍ ചെറിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുക, വായക്കുള്ളിലും ചുണ്ടുകളിലും മുഖത്തും മൂക്കിലും മറ്റും ഉണ്ടാകുന്ന മുറിവുകള്‍, വലിയ പാടുകള്‍ (scar) വരാത്ത രീതിയില്‍ തുന്നി ശരിയാക്കുക, താടിയെല്ലുകളില്‍ ഉറപ്പിച്ചുവെക്കാവുന്ന പല്ലുകള്‍ വെക്കുക (implantology)മുഖത്തിലും താടിയെല്ലുകളിലും ഉണ്ടാകുന്ന കഠിനമായ വേദനകള്‍ക്കുള്ള ചികിത്സ ഇതൊക്കെയാണ് പ്രധാനമായും ഈ വിഭാഗത്തിലൂടെ ലഭ്യമാകുന്നത്.
ENDODONTICS(RCT)
റൂട്ട് കനാല്‍ ചികിത്സാ വിഭാഗമാണ്. വേദനയുള്ളതും കേടായതും സാധാരണ രീതിയില്‍ അടച്ച് സംരക്ഷിക്കാന്‍ സാധിക്കാത്തതുമായ പല്ലുകള്‍ എടുത്ത് കളയാതെ തന്നെ ചികിത്സിച്ചു നിലനിര്‍ത്തുന്നു. പല്ലുകള്‍ നഷ്ടപ്പെടാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൂന്നോ നാലോ പ്രാവശ്യത്തെ ചികിത്സ കൊണ്ട് പൂര്‍ത്തിയാക്കാവുന്നതും ഒരു പ്രാവശ്യം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റുന്നതുമായ രീതിയില്‍ RCT ചികിത്സ ചെയ്യാവുന്നതാണ്.
Orthodontics
ക്രമം തെറ്റിയതും മുന്നോട്ട് തള്ളി നില്‍ക്കുന്നതുമായ പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കുന്ന വിഭാഗം. പല്ലിന് പുറത്ത് കാണാതെ പല്ലുകള്‍ക്കു പുറം ഭാഗത്ത് കമ്പിയിട്ട് ചികിത്സിക്കുന്ന lingual orthodontics ചികിത്സ ലഭ്യമാണ്. കുട്ടികളിലെ താടിയെല്ലുകളുടെ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സ ചെയ്യാവുന്നതാണ്. പല്ലിന്റെ അതേ നിറത്തിലുള്ള കമ്പികള്‍ ഉപയോഗിച്ച് ചികിത്സ ചെയ്യാവുന്നതിനുള്ള സൗക്യര്യമുണ്ട്.
Oral Implantology
താടിയെല്ലുകള്‍ക്കുള്ളില്‍ തന്നെ ഉറപ്പിച്ച് വെക്കാവുന്ന കൃത്രിമ പല്ലുകള്‍ വെക്കുന്ന ചികിത്സാ വിഭാഗമാണ്. ഒരു പല്ലായോ ഒന്നിലധികം പല്ലുകളോ ഈ രീതിയില്‍ ചെയ്യാവുന്നതാണ്. പല്ലുകള്‍ നഷ്ടപ്പെട്ട ഭാഗത്തിന് സമീപമുള്ള നല്ല പല്ലുകള്‍ക്ക് യാതൊരു തകരാറും സംഭവിക്കാതെ തന്നെ പല്ലു വെക്കുന്ന ചികിത്സയാണിത്. സ്വാഭാവിക പല്ലുകളില്‍ നിന്ന് ഒട്ടും മനസ്സിലാകാത്ത രീതിയില്‍ തന്നെ ഈ തരത്തിലുള്ള കൃത്രിമ പല്ലുകള്‍ വെക്കാം. ഇതാണ് implantology യുടെ ഏറ്റവും വലിയ ഗുണവും പ്രത്യേകതയും. മുകള്‍ നിരയിലെയും താഴെത്തെയും മുഴുവന്‍ പല്ലുകളും (സെറ്റ് പല്ലുകള്‍) ഈ രീതിയില്‍ എടുത്ത് മാറ്റാന്‍ കഴിയാത്ത രീതിയില്‍ താടിയെല്ലുകളില്‍ ഉറപ്പിച്ചു വെക്കാം.
Prosthodontics
(കൃത്രിമ ദന്തചികിത്സ) പല്ലുകള്‍ നഷ്ടപ്പെട്ട ഭാഗത്ത് കൃത്രിമ പല്ലുകള്‍ വെക്കുന്ന ചികിത്സാ വിഭാഗം. എടുത്ത് മാറ്റാവുന്ന പല്ലുകള്‍ (RPD) തൊട്ടടുത്ത പല്ലുകളുമായി ബന്ധിപ്പിച്ച് ഉറപ്പിച്ച് വെക്കാവുന്ന പല്ലുകള്‍ (FPD). മുകളിലെയും താഴത്തെ നിലയിലും എടുത്തു മാറ്റാന്‍ സാധിക്കുന്ന സെറ്റ് പല്ലുകള്‍ വെക്കുക. ഇതൊക്കെ ഈ വിഭാഗത്തില്‍ ചെയ്യുന്നു.
Cosmetic dentistry
(സൗന്ദര്യ വര്‍ധക ദന്തചികിത്സ)
മുഖസൗന്ദര്യം വര്‍ധിപ്പിക്കാനായി പല്ലുകളില്‍ ചെയ്യുന്ന ചികിത്സകള്‍, മുന്‍നിരയിലെ പല്ലുകള്‍ക്കുണ്ടാകുന്ന കേടുകള്‍, നിറംമാറ്റം, തേയ്മാനം, ആകൃതി വ്യത്യാസം, പല്ലുകള്‍ക്കിടയില്‍ ഉണ്ടാകുന്ന വിടവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയില്‍, പല്ലിന്റെ തന്നെ നിറത്തിലുള്ള വസ്തുക്കള്‍ (composite)ഉപയോഗിച്ച് ശരിയാക്കുന്ന ചികിത്സകളാണ് പ്രധാനമായും ചെയ്യുന്നത്.
മോണ രോഗങ്ങള്‍ ചികിത്സിക്കുന്ന വിഭാഗത്തിന് periodontics എന്നു പറയുന്നു. പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയായ മഞ്ഞ നിറമുള്ള ഡെന്റല്‍ പ്ലാക്ക് എന്ന വസ്തു ക്ലീനിങ്ങിലൂടെ നീക്കം ചെയ്യല്‍ (ഇതാണ് മോണരോഗത്തിനും പ്രധാന കാരണം) മുതല്‍ സങ്കീര്‍ണ്ണമായ മോണരോഗ ശസ്ത്രക്രിയകള്‍ വരെ ഈ വിഭാഗത്തില്‍ ചെയ്യുന്നു.
Paediatric dentistry
കുട്ടികളുടെ എല്ലാ വിധ ദന്തരോഗ ചികിത്സയും ചെയ്യുന്നു
Oral medicine and radiology എന്ന വിഭാഗം പല്ലുകളുടെയും വായക്കുള്ളിലും പുറത്തും താടിയെല്ലുകളിലും ഉണ്ടാകുന്ന അസുഖങ്ങളുടെ വിശദമായ രോഗനിര്‍ണ്ണയം നടത്തുന്നു. രോഗ നിര്‍ണ്ണയത്തിനാവശ്യമായ എക്‌സറേ, സ്‌കാനിംഗ്, ആകഛതഥ തുടങ്ങിയവയുടെ വിശദമായ പഠനവും ഈ വിഭാഗം കൈകാര്യം ചെയ്യുന്നു
Oral pathology and microbiology
(രോഗനിര്‍ണ്ണയത്തിന് വേണ്ടി വായക്കുള്ളില്‍ നിന്നും താടിയെല്ലുകളില്‍ നിന്നും മുറിച്ചെടുക്കുന്ന ചെറിയ ഭാഗങ്ങള്‍ (Biopsy) വിശദമായ പഠനത്തിനു വിധേയമാക്കി രോഗനിര്‍ണ്ണയം നടത്തുന്ന വിഭാഗമാണിത്. ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിന് വളരെ പ്രധാനപ്പെട്ടതാണിത്. രോഗ കാരണമായ രോഗാണുക്കളെക്കുറിച്ചും വിശദമായ പഠനം ഈ വിഭാഗത്തില്‍ നടക്കുന്നു. (ഈ വിഭാഗം പ്രധാനമായും ഡെന്റല്‍ കോളേജുകളിലാണ് പ്രവര്‍ത്തിക്കുന്നത്.)
Forensic odontology
നിയമപരമായ കാര്യങ്ങള്‍ക്ക് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ പൊലീസിനെയും കോടതിയേയും സഹായിക്കുന്ന വിഭാഗം. (പ്രധാനമായും ഡെന്റല്‍ കോളേജുകളിലാണ് ഉള്ളത്)