വായനയുടെ പ്രോത്സാഹത്തിന് കെ.എം.സി.സിയുടെ സേവനം അഭിനന്ദനാര്‍ഹം-പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

ദുബായ്: വായനയുടെ പ്രോത്സാഹനത്തിന് കെ.എം.സി.സി നല്‍കുന്ന സേവനം മഹത്വരവും അഭിനന്ദനാര്‍ഹവുമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി റീഡ് വി ലീഡ് എന്ന പ്രമേയത്തില്‍ 2021 വര്‍ഷത്തെ വായനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയുടെ വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ അതിപ്രസരം മൂലം വായന മരിക്കുന്ന വര്‍ത്തമാന കാലത്ത് വായനയുടെ പുനര്‍ജനിക്കായി കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം […]

ദുബായ്: വായനയുടെ പ്രോത്സാഹനത്തിന് കെ.എം.സി.സി നല്‍കുന്ന സേവനം മഹത്വരവും അഭിനന്ദനാര്‍ഹവുമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി റീഡ് വി ലീഡ് എന്ന പ്രമേയത്തില്‍ 2021 വര്‍ഷത്തെ വായനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയുടെ വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ അതിപ്രസരം മൂലം വായന മരിക്കുന്ന വര്‍ത്തമാന കാലത്ത് വായനയുടെ പുനര്‍ജനിക്കായി കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസി സമൂഹവും മുന്നോട്ട് വരേണ്ടതുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. വായിക്കുക എന്ന വചനത്തിലൂടെ ലോക ജനതക്കായി നന്മയുടെ വിളക്കായി അവതരിച്ച വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷ വിശ്വപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസത്തില്‍ തന്നെ ഇങ്ങനെയൊരു പുണ്യപ്രവര്‍ത്തനം സംഘടിപ്പിച്ച ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷ മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കീച്ചേരിക്ക് നല്‍ക പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വാനോളം വായിക്കാനുള്ള അവസരം ഒരുക്കി വളര്‍ന്നു വരുന്ന തലമുറക്ക് അക്ഷരം വെളിച്ചം പകരുന്നതിനായി ക്ലാസ്സിക് കൃതികള്‍ ഉള്‍പ്പെടെ സാഹിത്യ സൃഷ്ഠികള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി വിവിധ പരിവാടികളാണ് ജില്ലാ കമ്മിറ്റി ആവിഷ്‌ക്കരിച്ചു വരുന്നത്.
അജ്മാന്‍ ഹലാ ഇന്ന് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദുബായ് കെഎംസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, എസ്‌കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് തങ്ങള്‍, ഷാര്‍ജകെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം സലാം തട്ടാനാച്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍ തളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവ നഗര്‍, അഷ്റഫ് ബച്ചന്‍ പ്രസംഗിച്ചു. ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it