കെഎംസിസി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 17ന്

ദുബായ്: കെഎംസിസി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സപ്തംബര്‍ 17ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും കെഎംസിസിയുടെ കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളും മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി എന്നിവരും പങ്കെടുക്കണമെന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി […]

ദുബായ്: കെഎംസിസി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സപ്തംബര്‍ 17ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും
കെഎംസിസിയുടെ കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളും മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി എന്നിവരും പങ്കെടുക്കണമെന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it