കെ.എം.സി.സി പ്രവര്‍ത്തകര്‍ ത്യാഗ സമര്‍പ്പിതര്‍-എന്‍.എ നെല്ലിക്കുന്ന്

ദുബായ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദുബായ് കെ.എം.സി.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. സഹജീവികളുടെ ദുരിതമകറ്റാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കം ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, സഹഭാരവാഹികളായ ഫൈസല്‍ മുഹ്സിന്‍, നൂറുദ്ദീന്‍ ആറാട്ടുകടവ്, സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. […]

ദുബായ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദുബായ് കെ.എം.സി.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. സഹജീവികളുടെ ദുരിതമകറ്റാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കം ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, സഹഭാരവാഹികളായ ഫൈസല്‍ മുഹ്സിന്‍, നൂറുദ്ദീന്‍ ആറാട്ടുകടവ്, സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഹംസ തൊട്ടി, ഹുസൈനാര്‍ എടച്ചാക്കൈ, വൈസ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, ഇ.ബി അഹമ്മദ്, സഫ്വാന്‍ അണങ്കൂര്‍, എം.എസ് ഹമീദ്, സിനാന്‍ തൊട്ടാന്‍, തല്‍ഹത്ത് തളങ്കര, ഖലീല്‍ ചൗക്കി, നാസര്‍ പാലകൊച്ചി, റസാഖ് ബദിയടുക്ക, സിദ്ദീക്ക് ബി.എച്ച്, ഹാരിസ് ബ്രദേഴ്‌സ്, മുഹമ്മദ് കുഞ്ഞി പിലാങ്കട്ടെ, അഷ്റഫ് കുക്കുംകുടില്‍, മുല്ല ഉമര്‍, അന്‍വര്‍, ലത്തീഫ്, സുബൈര്‍ ബഷീര്‍ പള്ളിക്കര, ഇബ്രാഹിം ബെരിക്ക, മുനീര്‍ ബെരിക്ക, മന്‍സൂര്‍ മര്‍ത്യ, യൂസഫ് ഷേണി പ്രസംഗിച്ചു. മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥനയും ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it