ദോഹ: കെ.എം.സി.സിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് സാം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു. ട്രഷറര്‍ നാസര്‍ കൈതക്കാട്, മുതിര്‍ന്ന നേതാക്കളായ എം.ടി.പി മുഹമ്മദ് കുഞ്ഞി, എം.വി ബഷീര്‍, കെ.എസ് മുഹമ്മദ് കുഞ്ഞി, ആദം കുഞ്ഞി തളങ്കര, ജില്ലാ ഭാരവാഹികളായ ഹാരിസ് എരിയാല്‍, അന്‍വര്‍ കാഞ്ഞങ്ങാട്, അഷറഫ് പടന്ന, സമീര്‍ ഉടുമ്പുന്തല, മണ്ഡലം നേതാക്കളായ മുഹമ്മദ് ബായാര്‍, അലി ചേരൂര്‍, സാദിഖ് കെ.സി, സലാം ഹബീബി, അന്‍വര്‍ കാടങ്കോട് സംസാരിച്ചു. മൊയ്തീന് ആദൂര്‍ നന്ദി പറഞ്ഞു.