'അബ്രക്കരികില്‍' കെഎംസിസി കവിതാ സമാഹാരം പുറത്തിറക്കുന്നു

ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വായനാ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ സര്‍ഗധാരാ വിഭാഗം കവിതാ സമാഹാരം പുറത്തിറക്കുന്നു. ദുബായ് കെഎംസിസി മുന്‍ സെക്രട്ടറിയും മീഡിയ വിങ് ചെയര്‍മാനുമായ ഹനീഫ എം കല്‍മട്ട ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി എഴുതിയ കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പത് കവിതകള്‍ 'അബ്രക്കരികില്‍' എന്ന നാമത്തില്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു. വായനാ വര്‍ഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് ജില്ലാ കെഎംസിസി ഇതിനകം നടത്തി വന്നത്. മലയാള സാഹിത്യത്തിന് […]

ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വായനാ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ സര്‍ഗധാരാ വിഭാഗം കവിതാ സമാഹാരം പുറത്തിറക്കുന്നു. ദുബായ് കെഎംസിസി മുന്‍ സെക്രട്ടറിയും മീഡിയ വിങ് ചെയര്‍മാനുമായ ഹനീഫ എം കല്‍മട്ട ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി എഴുതിയ കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പത് കവിതകള്‍ 'അബ്രക്കരികില്‍' എന്ന നാമത്തില്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു. വായനാ വര്‍ഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് ജില്ലാ കെഎംസിസി ഇതിനകം നടത്തി വന്നത്. മലയാള സാഹിത്യത്തിന് ഒരു മുതല്‍കൂട്ടാവുന്ന സാഹിത്യ കൃതിയാണ് ഈ കവിതാ സമാഹാരം എന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, സര്‍ഗധാര ജില്ലാ ചെയര്‍മാന്‍ റാഫി പള്ളിപ്പുറം എന്നിവര്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it