കെ.എം.സി.സി സമൂഹത്തിന് അഭിമാനം-ടി.ഇ അബ്ദുല്ല

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ കടന്ന് വരുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കൈ പിടിക്കാന്‍ ആദ്യമെത്തുന്ന സംഘടന കെ.എം.സി.സി എന്നത് കേരളീയ സമൂഹത്തിന്, പ്രത്യേകിച്ച് മുസ്ലീം ലീഗിന് അഭിമാനം നല്‍കുന്നതായി മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പ്രസ്താവിച്ചു. സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ലീഗ് നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും കെ.എം.സി.സി ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര […]

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ കടന്ന് വരുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കൈ പിടിക്കാന്‍ ആദ്യമെത്തുന്ന സംഘടന കെ.എം.സി.സി എന്നത് കേരളീയ സമൂഹത്തിന്, പ്രത്യേകിച്ച് മുസ്ലീം ലീഗിന് അഭിമാനം നല്‍കുന്നതായി മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പ്രസ്താവിച്ചു.
സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ലീഗ് നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും കെ.എം.സി.സി ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാസര്‍കോട് ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീര്‍ എന്നിവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, എം.സി ഹുസൈനാര്‍ ഹാജി, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ ടി.ആര്‍ മേല്‍പറമ്പ, ബി.എ മഹമൂദ്, ഹനീഫ മരവയല്‍, ജമാല്‍ ബൈത്താന്‍, ഗഫൂര്‍ ബേക്കല്‍, മഹമൂദ് ഹാജി പൈവളിക, അബ്ബാസ് കെ. പി, സലാം തട്ടാന്‍ ചേരി, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it