നിസാര്‍ തളങ്കരക്ക് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി

ദുബായ്: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തിരഞ്ഞെടുത്ത യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കരക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. നിസാര്‍ തളങ്കരക്കുള്ള സ്‌നേഹോപഹാരം യഹ്‌യ തളങ്കര കൈമാറി. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി, ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണപുരം, […]

ദുബായ്: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തിരഞ്ഞെടുത്ത യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കരക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. നിസാര്‍ തളങ്കരക്കുള്ള സ്‌നേഹോപഹാരം യഹ്‌യ തളങ്കര കൈമാറി. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി, ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണപുരം, ട്രഷറര്‍ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ദുബായ് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടുമല്‍, ദുബായ് കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ ദീനാര്‍, മുന്‍സിപ്പല്‍ ട്രഷറര്‍ സര്‍ഫ്രാസ് റഹ്‌മാന്‍ സംസാരിച്ചു. ദുബായ്, ഷാര്‍ജ കെ.എം.സി.സി ജില്ലാ സഹഭാരവാഹികള്‍, മണ്ഡലം സഹഭാരവാഹികള്‍, പഞ്ചായത്ത് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥനയും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it