കല്ലട്ര മാഹിന്‍ ഹാജിക്ക് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി

ദുബായ്: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കറാമയില്‍ സ്വീകരണം നല്‍കി. ദുബായ് കെ.എം. സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണന്ന് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട് തല്‍ഹത്ത് തളങ്കര അധ്യക്ഷത വഹിച്ചു. ദുബായ് കെ. എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് തായല്‍, ഇക്ബാല്‍ […]

ദുബായ്: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കറാമയില്‍ സ്വീകരണം നല്‍കി. ദുബായ് കെ.എം. സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണന്ന് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ആക്ടിങ് പ്രസിഡണ്ട് തല്‍ഹത്ത് തളങ്കര അധ്യക്ഷത വഹിച്ചു. ദുബായ് കെ. എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് തായല്‍, ഇക്ബാല്‍ കെ.പി, സുഹൈല്‍ പ്രിന്‍സസ്, ഷിഫാസ് തളങ്കര, ഹാരിസ് സീനത്ത്, ഹാരിസ് കച്ചേരി സംസാരിച്ചു. ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ട്രഷററര്‍ സര്‍ഫ്രാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് പ്രാര്‍ത്ഥന നടത്തി.

Related Articles
Next Story
Share it