മനുഷ്യ മനസ്സുകളെ ചേര്‍ത്ത് പിടിച്ചത് കെ.എം.സി.സി- എ. അബ്ദുല്‍ റഹ്‌മാന്‍
ദോഹ: കോവിഡ് കാലത്ത് മനുഷ്യ മനസ്സുകള്‍ അകലാന്‍ ശ്രമിച്ചപ്പോള്‍ ചേര്‍ത്ത് പിടിച്ചത് കെ.എം.സി.സി പ്രസ്ഥാനമാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ. അബ്ദു റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ക്കുള്ള കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടകയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു […]

ദോഹ: കോവിഡ് കാലത്ത് മനുഷ്യ മനസ്സുകള്‍ അകലാന്‍ ശ്രമിച്ചപ്പോള്‍ ചേര്‍ത്ത് പിടിച്ചത് കെ.എം.സി.സി പ്രസ്ഥാനമാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ. അബ്ദു റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ക്കുള്ള കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടകയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിന്റെ മതേതര നിലപാടുകളുടെ പ്രതികരണമാണ് കര്‍ണാടക ഇലക്ഷനില്‍ പ്രതിഫലിച്ചതെന്ന് കര്‍ണാടക ഇലക്ഷന്‍ പ്രചാരണ രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന എ.കെ.എം അഷ്‌റഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ആരോഗ്യ സേവന രംഗത്ത് നിന്നും വിരമിച്ച നിസ്താര്‍ പട്ടേല്‍, മുഹമ്മദ് കുഞ്ഞി സൗത്ത് ചിത്താരി, ബഷീര്‍ ചാലക്കുന്ന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മൊയ്തു ബേക്കലിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സീനിയര്‍ നേതാക്കളായ ഷാഫി ഹാജി, എം.വി ബഷീര്‍, കെ.എസ് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, ജില്ലാ നേതാക്കളായ ആദം കുഞ്ഞി, നാസര്‍ കൈതക്കാട്, ഷാനിഫ് പൈക്ക, മൊയ്തു ബേക്കല്‍, സാദിഖ് കെ.സി, അഷ്റഫ് ആവിയില്‍, സഗീര്‍ ഇരിയ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയന്‍പാറ നന്ദിയും പറഞ്ഞു.