1000 പേര്‍ രക്തദാനം നല്‍കി യു.എ.ഇയുടെ 53-ാംദേശീയദിനം കെ.എം.സി.സി ആഘോഷമാക്കും

ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനം കെ.എം. സി.സി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ രണ്ടിന് ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് രാവിലെ 9 മണി മുതല്‍ 3 മണി വരെ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ വനിതാ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരം പേര് രക്തദാനം ചെയ്യും. ദേശീയദിനാഘോഷം വന്‍വിജയമാക്കാന്‍ ദുബായ് കെ.എം. സി.സി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റി […]

ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനം കെ.എം. സി.സി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ രണ്ടിന് ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് രാവിലെ 9 മണി മുതല്‍ 3 മണി വരെ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ വനിതാ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരം പേര് രക്തദാനം ചെയ്യും. ദേശീയദിനാഘോഷം വന്‍വിജയമാക്കാന്‍ ദുബായ് കെ.എം. സി.സി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ ടി.ആര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സേവന മികവിന് ജില്ലാ സെക്രട്ടറി സിദ്ദീഖ് ചൗക്കിക്ക് നിസാര്‍ തളങ്കരയും ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാലിന് വണ്‍ഫോര്‍ അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ റഫീഖ് പടന്ന, ഇസ്മായില്‍ ഉദുമ, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ഹനീഫ ബാവ, സി.എ ബഷീര്‍, സുബൈര്‍ അബ്ദുല്ല, മൊയ്തീന്‍ അബ്ബ, സി.എച്ച് നൂറുദ്ദീന്‍, അഷറഫ് ബായാര്‍, അഫ്‌സല്‍ മെട്ടമ്മല്‍, റാഫി പള്ളിപ്പുറം, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, കാലിദ് പാലക്കി, എ.ജി.എ റഹ്മാന്‍, റാഷിദ് പടന്ന, അഷ്‌റഫ് ബച്ചന്‍, ഹനീഫ കട്ടക്കാല്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, മന്‍സൂര്‍ മര്‍ത്യ, ജംഷാദ് പൊവ്വല്‍, ആരിഫ് കൊത്തിക്കാല്‍ സംബന്ധിച്ചു. അസീസ് മൗലവി പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it