കെ.എം.സി.സി. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്തി

ദുബായ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന്റെ ആവേശം ചോരാതെ പ്രവാസ ലോകത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തി മുന്നോട്ടു പോകുകയാണ് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി. ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനായി ഗൃഹ സന്ദര്‍ശനമടക്കമുള്ള വേറിട്ട പ്രചരണ പ്രവര്‍ത്തനങ്ങളുമായി പ്രവാസ ലോകത്തും തിരഞ്ഞെടുപ്പിന്റെ ആവേശം നിലനിര്‍ത്തുകയാണ് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി. മരണത്തിന്റെ വ്യാപാരികളെന്ന് പ്രവാസികളെ അധിക്ഷേപിക്കുകയും കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ വഞ്ചിക്കുകയും ചെയ്ത ഇടത് സര്‍ക്കാരിനെതിരെയുള്ള […]

ദുബായ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന്റെ ആവേശം ചോരാതെ പ്രവാസ ലോകത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തി മുന്നോട്ടു പോകുകയാണ് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി. ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനായി ഗൃഹ സന്ദര്‍ശനമടക്കമുള്ള വേറിട്ട പ്രചരണ പ്രവര്‍ത്തനങ്ങളുമായി പ്രവാസ ലോകത്തും തിരഞ്ഞെടുപ്പിന്റെ ആവേശം നിലനിര്‍ത്തുകയാണ് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി. മരണത്തിന്റെ വ്യാപാരികളെന്ന് പ്രവാസികളെ അധിക്ഷേപിക്കുകയും കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ വഞ്ചിക്കുകയും ചെയ്ത ഇടത് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തിരഞ്ഞെടുപ്പെന്ന വികാരമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കാളികളായ പ്രവാസികള്‍ ജില്ലാ കമ്മിറ്റിയുമായി പങ്കുവെച്ചതെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് രൗദ്ര താണ്ഡവമാടിയ സമയത്ത് പ്രവാസികളെ സഹായിക്കുന്നതിനു പകരം പ്രവാസികളെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ച ഇടത് സര്‍ക്കാരിനെതിരെയായിരിക്കും മുഴുവന്‍ പ്രവാസി കുടുംബങ്ങളും വോട്ട് ചെയ്യുകയെന്നും ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, ജന സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടെയും കീഴിലായി നിരവധി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് സൂം വെര്‍ച്ചല്‍ പ്രോഗ്രാമും നടത്തിയിരുന്നു.
പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, വൈസ് പ്രസിഡണ്ടുമാരായ റഷീദ് ഹാജി ഹാജി കല്ലിങ്കാല്‍, സി.എച്ച്. നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, സെക്രട്ടറിമാരായ സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, സത്താര്‍ ആലമ്പാടി, സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍, മുന്‍സിപ്പല്‍ ഭാരവാഹികളായ ഹാരിസ് ബ്രദേഴ്‌സ്, ഹസ്‌കര്‍ ചൂരി സിനാന്‍ തൊട്ടാന്‍, തല്‍ഹത്ത്, കാമില്‍ ബാങ്കോട്, ആഷിഖ് പള്ളം, സൈഫു പൊവ്വല്‍, സമീല്‍ നേതൃത്വം നല്‍കി

Related Articles
Next Story
Share it