സ്‌നേഹത്തിന്റെ സംഘഗാഥ തീര്‍ത്ത് ഈദ് സോഷ്യല്‍ മീറ്റ്

ദുബായ്: റമദാനിലെ മുപ്പത് ദിനരാത്രങ്ങളിലും നടത്തിയ സാമൂഹ്യ-സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണത വിഭാവനം ചെയ്ത് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സോഷ്യല്‍ മീറ്റ് വേറിട്ട അനുഭവമായി. പതിവിനു വിപരീതമായി പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഈദ് ആശംസകള്‍ കൈമാറിയും പരസ്പരം ആശ്ലേഷിച്ചും പെരുന്നാള്‍ പൊലിമ പകര്‍ന്ന സോഷ്യല്‍ മീറ്റ് പ്രവാസലോകത്തിനും പുതുമയുള്ള കാഴ്ചയായി മാറി. അടച്ചിരിപ്പിന്റെ കാലം പിന്നിട്ട് പ്രതീക്ഷയുടെ വിളംബരവുമായെത്തിയ പെരുന്നാളിനെ പ്രത്യേക രീതിയില്‍ സ്വീകരിച്ച പരിപാടി […]

ദുബായ്: റമദാനിലെ മുപ്പത് ദിനരാത്രങ്ങളിലും നടത്തിയ സാമൂഹ്യ-സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണത വിഭാവനം ചെയ്ത് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സോഷ്യല്‍ മീറ്റ് വേറിട്ട അനുഭവമായി. പതിവിനു വിപരീതമായി പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഈദ് ആശംസകള്‍ കൈമാറിയും പരസ്പരം ആശ്ലേഷിച്ചും പെരുന്നാള്‍ പൊലിമ പകര്‍ന്ന സോഷ്യല്‍ മീറ്റ് പ്രവാസലോകത്തിനും പുതുമയുള്ള കാഴ്ചയായി മാറി. അടച്ചിരിപ്പിന്റെ കാലം പിന്നിട്ട് പ്രതീക്ഷയുടെ വിളംബരവുമായെത്തിയ പെരുന്നാളിനെ പ്രത്യേക രീതിയില്‍ സ്വീകരിച്ച പരിപാടി വ്യത്യസ്തവും വേറിട്ടതുമായി.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന മാതൃനാട്ടിലെ പെരുന്നാള്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് വേണ്ടി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഈദുല്‍ ഫിത്തര്‍ ദിനത്തിലെ പ്രഭാതത്തില്‍ ദുബായ് പേള്‍ ക്രീക്ക് ഹോട്ടലിലാണ് ഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ചത്്. കുട്ടികളും മുതിര്‍ന്നവരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച്, അത്തറിന്റെ പരിമണം പരത്തി ഈദ് നമസ്‌കാരത്തിന് ശേഷം ഒത്ത് ചേര്‍ന്നു. കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും വിശിഷ്ട വ്യക്തികളും പരസ്പരം ഹസ്തദാനം നല്‍കിയും ആശ്ലേഷിച്ചും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പെരുന്നാള്‍ ദിനത്തിലെ പ്രഭാതത്തില്‍ തന്നെ ഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ച ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ നേതാക്കള്‍ അഭിനന്ദിച്ചു. പ്രവാസ മണ്ണില്‍ ഇതൊരു പുതിയ അനുഭവമാണെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര സോഷ്യല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മഹമൂദ് ഹാജി പൈവളിക പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഈദ് സന്ദേശ പ്രസംഗം നടത്തി. ജില്ലാ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, ദുബായ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂര്‍ച്ചാണ്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, യുഎഇ കാസര്‍കോട് ജില്ലാ കെ.എം.സി.സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹനീഫ് മരവയല്‍, സാമൂഹിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദ് അലി, വ്യവസായ പ്രമുഖരായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, മുജീബ് മെട്രോ, മാധ്യമ പ്രവര്‍ത്തകരായ നാഷിഫ് അലിമിയാന്‍, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദീന്‍, അബ്ബാസ് കെപി കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, ഷബീര്‍ കീഴുര്‍, റഊഫ് കെജിഎന്‍, സിഎ ബഷീര്‍ പള്ളിക്കര, ഹനീഫ് ബാവ, റഷീദ് ആവിയില്‍, ഷബീര്‍ കൈതക്കാട്, മറ്റു മണ്ഡലം സഹ ഭാരവാഹികള്‍, മുനിസിപ്പല്‍-പഞ്ചായത്ത് ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍, മുന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it