കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തത് -അബ്ദുല്‍റഹ്‌മാന്‍

മനാമ: കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തതാണെന്നും വിദേശത്തും നാടിനും വെളിച്ചം പകരുന്ന ഇതുപൊലൊരു സംഘടന വേറെ ഇല്ലെന്നും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 'റിഡംഷന്‍-22' നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മനാഫ് പാറക്കട്ട ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ സി. […]

മനാമ: കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തതാണെന്നും വിദേശത്തും നാടിനും വെളിച്ചം പകരുന്ന ഇതുപൊലൊരു സംഘടന വേറെ ഇല്ലെന്നും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 'റിഡംഷന്‍-22' നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മനാഫ് പാറക്കട്ട ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ സി. മാണിക്കോത്ത് സ്വാഗതം പറഞ്ഞു. സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഒ.കെ ഖാസിം, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡണ്ടുമാരായ സലീം തളങ്കര, ഷാഫി പാറക്കട്ട, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് സംസാരിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട് കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. ആതിക് പുത്തൂര്‍, ബദറുദ്ദീന്‍ ഹാജി ചെമ്പരിക്ക, ദാവൂദ് മിഅ്‌റാജ്, അബ്ദുല്‍റഹ്‌മാന്‍ പാലക്കി, ആസാദ് കുന്നുംകൈ, ഹാരിസ് ഉളിയത്തടുക്ക, നൗഷാദ് മൊഗ്രാല്‍പുത്തൂര്‍, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്‌ള എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാരം കൈമാറി. നാസര്‍ തായല്‍, അബ്ദുല്‍ നാസര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ അഷ്‌റഫലി കണ്ഡിഗെ നന്ദി പറഞ്ഞു.

Related Articles
Next Story
Share it