യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീമിന് കെ.എം.സി.സി. പുരസ്‌കാരം

അല്‍ഐന്‍: കോവിഡ് കാലത്തെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ സേവനപ്രവര്‍ത്തനത്തിനുള്ള കോവിഡ് ധീരതാ പുരസ്‌കാരത്തിന് കാസര്‍കോട് മണ്ഡലം യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡ് ടീം അര്‍ഹരായി. 25,001 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രസിഡണ്ട് സകരിയ തളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അല്‍ഐന്‍ കെ.എം.സി.സി.കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. യു.എ.ഇ. കെ.എം.സി.സി.സീനിയര്‍.വൈസ്പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടം യോഗം ഉദ്്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ഖാലിദ് കുമ്പള യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ലത്തീഫ്, സംസ്ഥാന ഭാരവാഹികളായ ഇക്ബാല്‍ പരപ്പ, […]

അല്‍ഐന്‍: കോവിഡ് കാലത്തെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ സേവനപ്രവര്‍ത്തനത്തിനുള്ള കോവിഡ് ധീരതാ പുരസ്‌കാരത്തിന് കാസര്‍കോട് മണ്ഡലം യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡ് ടീം അര്‍ഹരായി.
25,001 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രസിഡണ്ട് സകരിയ തളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അല്‍ഐന്‍ കെ.എം.സി.സി.കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. യു.എ.ഇ. കെ.എം.സി.സി.സീനിയര്‍.വൈസ്പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടം യോഗം ഉദ്്ഘാടനം ചെയ്തു.
ജില്ലാപ്രസിഡണ്ട് ഖാലിദ് കുമ്പള യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ലത്തീഫ്, സംസ്ഥാന ഭാരവാഹികളായ ഇക്ബാല്‍ പരപ്പ, മുത്തലിബ് കാടങ്കോട്, മണ്ഡലം ഭാരവാഹികളായഅന്‍വര്‍ കൊല്ലമ്പാടി, സിദ്ദീഖ് ബാറഡുക്ക പ്രസംഗിച്ചു. ട്രഷറര്‍ മുഹമ്മദ്കുഞ്ഞി ബദിയടുക്ക നന്ദി പറഞ്ഞു.

Related Articles
Next Story
Share it