കെ.എം.സി.സി.യുടേത് അതിര്‍വരമ്പുകളില്ലാത്ത ജനസേവനം-നിസാര്‍ തളങ്കര

അബൂദാബി: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും വര്‍ണ്ണത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ദുര്‍ബല വിഭാഗത്തിന്റെയും അശരണരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് സമാനതകളില്ലാത്ത ജനസേവനം നടത്തുന്ന ഏക സംഘടനയാണ് കെ.എം.സി.സി എന്ന് യു.എ.ഇ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര പറഞ്ഞു.ജി.സി.സി.കെ.എം.സി.സി പൈക്ക സോണ്‍ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡണ്ട് ബക്കര്‍ പൈക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എസ് ഷരീഫ് സ്വാഗതം പറഞ്ഞു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് […]

അബൂദാബി: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും വര്‍ണ്ണത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ദുര്‍ബല വിഭാഗത്തിന്റെയും അശരണരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് സമാനതകളില്ലാത്ത ജനസേവനം നടത്തുന്ന ഏക സംഘടനയാണ് കെ.എം.സി.സി എന്ന് യു.എ.ഇ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര പറഞ്ഞു.
ജി.സി.സി.കെ.എം.സി.സി പൈക്ക സോണ്‍ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡണ്ട് ബക്കര്‍ പൈക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എസ് ഷരീഫ് സ്വാഗതം പറഞ്ഞു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി അച്ചു അഷ്റഫ്, മഹറൂഫ് മാപ്പു നടത്തി. സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ എ.എം അഷ്റഫ് അവതരിപ്പിച്ചു. കെ.ഇ. ബഷീര്‍ മൗലവി പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ സക്കീര്‍ കുമ്പള, അബ്ദുല്ല കൊയര്‍കൊച്ചി, ശരീഫ് പൈക്ക, ഇബ്രാഹിം കുഞ്ഞിപ്പാറ സംസാരിച്ചു. ഖാദര്‍ അര്‍ക്ക നന്ദി പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍: ജെ.പി ഇസ്മായില്‍ (പ്രസി.), ഖാദര്‍ അര്‍ക്ക (ജന.സെക്ര.), കെ.ഇ. നൗഷാദ് (ട്രഷ.), പി.സി. അബ്ദു, അഷ്റഫ് ചെര്‍ക്കള, ഹമീദ് ഗോവ, റഫീഖ് മലപ്പുറം (വൈസ് പ്രസി.), സിദ്ദീഖ് ബണ്ടുംകുഴി, ശിഹാബ് ബീട്ടിയടുക്ക, മുബഷിര്‍ അറഫാത്ത്, ലത്തീഫ് കുഞ്ഞിപ്പാറ (സെക്ര.).

Related Articles
Next Story
Share it