മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക: കാസര്‍കോട്ട് കെ എം ഷാജിക്ക് മുന്‍തൂക്കം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാന്‍ സാധ്യതയേറുന്നു. കാസര്‍കോട് സീറ്റിന് കെ എം ഷാജി തന്നെ താല്‍പര്യം പ്രകടിപ്പിച്ചതും പ്രതിപക്ഷ ഉപനേതാവ് കൂടിയായ മുതിര്‍ന്ന നേതാവ് എം കെ മുനീര്‍ ഷാജിയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നതും കൂട്ടിവായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാസര്‍കോട്ടേക്കുള്ള വരവിന് ഏറെ സാധ്യത കല്‍പ്പിക്കുന്നു. തന്റെ സിറ്റിംഗ് സീറ്റായ അഴിക്കോട്ട് മത്സരിക്കാനില്ലെന്നും മത്സരിക്കുന്നെങ്കില്‍ കാസര്‍കോടോ കണ്ണൂരോ തന്നെ നല്‍കണമെന്നും കെ എം […]

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാന്‍ സാധ്യതയേറുന്നു. കാസര്‍കോട് സീറ്റിന് കെ എം ഷാജി തന്നെ താല്‍പര്യം പ്രകടിപ്പിച്ചതും പ്രതിപക്ഷ ഉപനേതാവ് കൂടിയായ മുതിര്‍ന്ന നേതാവ് എം കെ മുനീര്‍ ഷാജിയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നതും കൂട്ടിവായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാസര്‍കോട്ടേക്കുള്ള വരവിന് ഏറെ സാധ്യത കല്‍പ്പിക്കുന്നു.

തന്റെ സിറ്റിംഗ് സീറ്റായ അഴിക്കോട്ട് മത്സരിക്കാനില്ലെന്നും മത്സരിക്കുന്നെങ്കില്‍ കാസര്‍കോടോ കണ്ണൂരോ തന്നെ നല്‍കണമെന്നും കെ എം ഷാജി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കാസര്‍കോട്ട് മത്സരിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. നിലവില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ എന്‍ എ നെല്ലിക്കുന്നിനെ മൂന്നാമതും മത്സരിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വത്തിലും ധാരണയായിട്ടുണ്ടെന്നാണ് വിവരം. രണ്ട് തവണ എംഎല്‍എ സീറ്റ് നല്‍കാമെന്ന ധാരണ പ്രകാരമായിരുന്നു എന്‍ എ നെല്ലിക്കുന്നും പി എം എ സലാമും ഐഎന്‍എല്‍ വിട്ട് ലീഗിലെത്തിയത്. പി എം എ സലാമിന് ഇത്തവണ ഉറച്ച സീറ്റ് നല്‍കിയേക്കും.

അതേസമയം പുറത്തുനിന്നുള്ളയാള്‍ വേണ്ടെന്ന നിലപാടിലാണ് കാസര്‍കോട്ടെ ലീഗ് നേതൃത്വം. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ലയുടെ പേരാണ് ജില്ലാ നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. എന്നാല്‍ പാണക്കാട്ടുനിന്നും നിര്‍ദേശം വന്നാല്‍ തീരുമാനത്തെ എതിര്‍ക്കാനാവില്ല.

അഴിക്കോട്ട് ഷാജി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് ഷാജി രൂക്ഷമായാണ് പ്രതികരിച്ചത്. അഴിക്കോട് തന്നെ മത്സരിക്കണമെന്ന് വാശി പിടിക്കുന്നത് തനിക്കുള്ള പാരയാണെന്നാണ് ഷാജിയുടെ പ്രതികരണം. അഴിക്കോട് നിലവില്‍ ഉറച്ച സീറ്റ് തന്നെയാണെന്നും താന്‍ തന്നെ മത്സരിക്കണമെന്ന് പറയുന്നത് ഏതുതരം പാരയാണെന്ന് മനസിലാകുന്നില്ലെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ഷാജി ഇല്ലെങ്കില്‍ അഴിക്കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി സ്ഥാനാര്‍ത്ഥിയാകും.

Related Articles
Next Story
Share it