കെ.എം ഹസ്സന്‍ സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് മൂന്നാം വര്‍ഷത്തിലേക്ക്

തളങ്കര: 15 വയസിന് താഴെയുള്ള 40 കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ ക്യാമ്പൊരുക്കി തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രത്തിന് കീഴിലുള്ള ഫുട്‌ബോള്‍ അക്കാദമി മൂന്നാം വര്‍ഷത്തിലേക്ക് കടന്നു. രണ്ട് വര്‍ഷം പിന്നിട്ട ക്യാമ്പില്‍ നിന്ന് ഏതാനും കുട്ടികള്‍ ഇതിനകം പ്രശസ്തമായ സംസ്ഥാനതല ക്യാമ്പുകളിലേക്കടക്കം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോച്ച് നവാസ് പള്ളിക്കാലിന്റെയും മാനേജര്‍ അമാന്‍ അങ്കാറിന്റെയും നേതൃത്വത്തില്‍ മെഡോണ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ക്യാമ്പ് നടന്നുവരുന്നത്. റമദാന്‍ അവധിക്ക് ശേഷം ക്യാമ്പ് ഇന്നലെ പുനരാരംഭിച്ചു. കെ.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. […]

തളങ്കര: 15 വയസിന് താഴെയുള്ള 40 കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ ക്യാമ്പൊരുക്കി തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രത്തിന് കീഴിലുള്ള ഫുട്‌ബോള്‍ അക്കാദമി മൂന്നാം വര്‍ഷത്തിലേക്ക് കടന്നു. രണ്ട് വര്‍ഷം പിന്നിട്ട ക്യാമ്പില്‍ നിന്ന് ഏതാനും കുട്ടികള്‍ ഇതിനകം പ്രശസ്തമായ സംസ്ഥാനതല ക്യാമ്പുകളിലേക്കടക്കം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോച്ച് നവാസ് പള്ളിക്കാലിന്റെയും മാനേജര്‍ അമാന്‍ അങ്കാറിന്റെയും നേതൃത്വത്തില്‍ മെഡോണ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ക്യാമ്പ് നടന്നുവരുന്നത്. റമദാന്‍ അവധിക്ക് ശേഷം ക്യാമ്പ് ഇന്നലെ പുനരാരംഭിച്ചു. കെ.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.എം മുനീര്‍, ടി.എ ഷാഫി, നൂറു മിനാര്‍ പ്രസംഗിച്ചു. അമാന്‍ അങ്കാര്‍ സ്വാഗതവും നവാസ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it