തളങ്കര: ദഖീറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനാഥ-അഗതി മന്ദിരത്തിനും നേതൃത്വം നല്കുന്ന ദഖീറത്തുല്‍ ഉഖ്റാ സംഘത്തിന്റെ ട്രഷററായി കെ.എം ഹനീഫയെ തിരഞ്ഞെടുത്തു. മുക്രി ഇബ്രാഹിം ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ഇന്നലെ ചേര്‍ന്ന ദഖീറത്തുല്‍ ഉഖ്റാ സംഘം യോഗമാണ് ഹനീഫയെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തത്. ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ എ. അബ്ദുല്റഹ്മാന്, എന്‍.കെ അമാനുല്ല, സെക്രട്ടറിമാരായ റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, സ്കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.എ മുഹമ്മദലി ബഷീര്‍, എം.എസ് അബൂബക്കര്‍, പി. അബ്ദുല്‍ സത്താര്‍ ഹാജി, കെ.എം അബ്ദുല്റഹ്മാന്, ഹാഷിം കടവത്ത്, ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി, മുജീബ് അഹ്മദ്, ടി.ഇ മുക്താര്‍, ടി.എസ് ഗഫൂര്‍ ഹാജി, ഗഫൂര്‍ തളങ്കര, റസാഖ് പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.