കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ ധിഷണാശാലി -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ ധിഷണാശാലിയായിരുന്നുവെന്ന് തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ കെ.എം അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കെ.എം അഹ്‌മദ് സമ്പൂര്‍ണ്ണ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായി കാസര്‍കോടിന്റെ മണ്ണില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. മികച്ച മാധ്യമ പ്രവര്‍ത്തകന്‍, വാഗ്മി, സംഘാടകന്‍, എഴുത്തുകാരന്‍ […]

കാസര്‍കോട്: കെ.എം. അഹ്‌മദ് കാസര്‍കോടിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കിയ ധിഷണാശാലിയായിരുന്നുവെന്ന് തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ കെ.എം അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കെ.എം അഹ്‌മദ് സമ്പൂര്‍ണ്ണ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായി കാസര്‍കോടിന്റെ മണ്ണില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. മികച്ച മാധ്യമ പ്രവര്‍ത്തകന്‍, വാഗ്മി, സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദീര്‍ഘകാലം മുംബൈയിലായിരുന്ന തനിക്ക് അഹ്‌മദ് മാഷ് തുടക്കം കുറിച്ച ഉത്തരദേശം പത്രം നാട്ടിലെ വാര്‍ത്തകള്‍ അറിയാനുള്ള വലിയൊരു ആശ്രയമായിരുന്നു. ഉത്തരദേശത്തിന് മലയാളത്തിലെ മറ്റുപത്രങ്ങളെക്കാള്‍ മുംബൈയില്‍ പ്രചാരമുണ്ടായിരുന്ന കാലമായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
കെ.എം അഹ്‌മദ് സ്മാരക പുരസ്‌കാരം ചന്ദ്രികയിലെ സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് ജലില്‍ കെ.പിക്ക് മന്ത്രി സമ്മാനിച്ചു. ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സത്യാനന്തര കാലത്തെ മാധ്യമ പ്രവര്‍ത്തനം എഡിറ്റോറിയലിലും പ്രകടമാകുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിലപാട് വ്യക്തമാക്കേണ്ട മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സത്യസന്ധമായ വാര്‍ത്തകള്‍ കിട്ടാതായി എന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ.എസ് സുഭാഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, മുജീബ് അഹ്‌മദ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജോ. സെക്രട്ടറി പ്രദീപ് ജി.എന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സെക്രട്ടറി പത്മേഷ് കെ.വി സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.
ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച 'ആകുലപ്പെടുത്തേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട്' എന്ന എഡിറ്റോറിയലിനാണ് ജലീല്‍ കെ.പിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

Related Articles
Next Story
Share it