കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മനോരമ ന്യൂസിലെ എ. നന്ദകുമാറിന്‌

കാസര്‍കോട്: കെ.എം അഹ്‌മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പാലക്കാട് മനോരമ ന്യൂസിലെ സീനിയര്‍ ക്യാമറമാന്‍ എ നന്ദകുമാര്‍ അര്‍ഹനായി. മികച്ച വീഡിയോ ജേണലിസ്റ്റിനെയാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത സംസ്ഥാന സ്‌കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം.പി. ബഷീര്‍, സണ്ണി ജോസഫ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. […]

കാസര്‍കോട്: കെ.എം അഹ്‌മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പാലക്കാട് മനോരമ ന്യൂസിലെ സീനിയര്‍ ക്യാമറമാന്‍ എ നന്ദകുമാര്‍ അര്‍ഹനായി. മികച്ച വീഡിയോ ജേണലിസ്റ്റിനെയാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത സംസ്ഥാന സ്‌കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം.പി. ബഷീര്‍, സണ്ണി ജോസഫ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് 16ന് 11 മണിക്ക് കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന കെ.എം അഹ് മദ് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കഥാകൃത്ത് ടി. പത്‌നാഭന്‍ സമ്മാനിക്കും. ജില്ലാ ജോ. സെക്രട്ടറി പ്രദീപ് ജി.എന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.
18 വര്‍ഷമായി മനോരമ ന്യൂസില്‍ ജോലി ചെയ്തു വരികയാണ് നന്ദകുമാര്‍. അമ്യത ടിവി, ഇന്ത്യ വിഷന്‍ എന്നി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ട് തവണ കേരള സംസ്ഥാന മാധ്യമ ജൂറി അവാര്‍ഡും രണ്ട് തവണ ഗിരിഷ് ഓമല്ലൂര്‍ അവാര്‍ഡ് റെഡ് റിബണ്‍ അവാര്‍ഡ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എക്‌സിബിഷന്‍ അവാര്‍ഡും ലഭിച്ചു. പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ്. ഭാര്യ: ഗോപിക. മക്കള്‍: ഗൗതം നന്ദ, ഗൗരി നന്ദ.

Related Articles
Next Story
Share it