കാസര്‍കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദിയുടെ മുന്‍ പ്രസിഡണ്ടുമായ കെ.എം അഹ്മദ് മാഷിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. എഴുത്തുകാരന് ഡോ. എം.എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെ നടക്കുന്ന അനുസ്മരണത്തില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന് തായലങ്ങാടി അധ്യക്ഷത വഹിക്കും. പത്രപ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന് അനുസ്മരണ പ്രഭാഷണവും ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണവും നടത്തും. എം.വി ബെന്നി, നളിനി ബേക്കല്‍, പി.വി കൃഷ്ണന്, ജോസ് ഗ്രെയ്സ്, അഡ്വ. പി.വി ജയരാജന്, നാരായണന് പേരിയ, പി.എസ് ഹമീദ്, വി.വി പ്രഭാകരന്, സി.എല്‍ ഹമീദ്, പത്മനാഭന് ബ്ലാത്തൂര്‍, മുജീബ് അഹ്മദ് തുടങ്ങിയവര്‍ സംസാരിക്കും. സാഹിത്യവേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ സ്വാഗതവും റഹീം ചൂരി നന്ദിയും പറയും.