കെ.എം അഹ്‌മദ് മാഷിന്റെ ഓര്‍മ്മകള്‍ക്ക് 13 വയസ്; 16ന് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും സാഹിത്യവേദിയുടേയും അനുസ്മരണ പരിപാടികള്‍

കാസര്‍കോട്: ഉത്തരകേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ സവിശേഷ സ്ഥാനം അടയാളപ്പെടുത്തിയ കെ.എം അഹ്‌മദ് മാഷിന്റെ 13-ാം വിയോഗ വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് സാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കും.16ന് രാവിലെ 11 മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ കെ.എം അഹ്‌മദ് അനുസ്മരണവും സംസ്ഥാനതല മാധ്യമ അവാര്‍ഡ് ദാനവും നടക്കും. പ്രശസ്ത കഥാകൃത്ത് ടി. പത്‌നാഭന്‍ ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ഷവും നല്‍കിവരുന്ന അവാര്‍ഡിന് പാലക്കാട് മനോരമ ന്യൂസിലെ സീനിയര്‍ ക്യാമറമാന്‍ എ. നന്ദകുമാറിന് സമ്മാനിക്കും. […]

കാസര്‍കോട്: ഉത്തരകേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ സവിശേഷ സ്ഥാനം അടയാളപ്പെടുത്തിയ കെ.എം അഹ്‌മദ് മാഷിന്റെ 13-ാം വിയോഗ വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് സാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കും.
16ന് രാവിലെ 11 മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ കെ.എം അഹ്‌മദ് അനുസ്മരണവും സംസ്ഥാനതല മാധ്യമ അവാര്‍ഡ് ദാനവും നടക്കും. പ്രശസ്ത കഥാകൃത്ത് ടി. പത്‌നാഭന്‍ ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ഷവും നല്‍കിവരുന്ന അവാര്‍ഡിന് പാലക്കാട് മനോരമ ന്യൂസിലെ സീനിയര്‍ ക്യാമറമാന്‍ എ. നന്ദകുമാറിന് സമ്മാനിക്കും. കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും.
ജില്ലാ ജോ. സെക്രട്ടറി പ്രദീപ് ജി.എന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. മികച്ച വീഡിയോ ജേണലിസ്റ്റിനെയാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത സംസ്ഥാന സ്‌കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
16ന് ഉച്ചയ്ക്ക് 3 മണിക്കാണ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങ്. പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. കെ. ശ്രീകുമാര്‍ സ്മാരക പ്രഭാഷണം നടത്തും. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിക്കും.

Related Articles
Next Story
Share it