കെ.എല്‍.14 പാട്ടുകൂട്ടം ലഹരിവിരുദ്ധ സംഗീത യാത്ര നടത്തി

കാസര്‍കോട്: കെ.എല്‍ 14 പാട്ടുകൂട്ടം ലഹരിവിരുദ്ധ സംഗീത യാത്ര നടത്തി. തളങ്കര പടിഞ്ഞാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് വെല്‍ഫെയര്‍ ഓഫീസര്‍ വി. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എല്‍ 14 പാട്ടുകൂട്ടം പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കുഞ്ഞാമു നെല്ലിക്കുന്ന്, ട്രഷറര്‍ ഖലീല്‍ കോപ്പ, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, വാസ് പടിഞ്ഞാര്‍ പ്രസിഡണ്ട് റിയാസ് പടിഞ്ഞാര്‍, സെക്രട്ടറി മുസ്താഖ് കോളിയാട് സംസാരിച്ചു. നൗഷാദ് പടിഞ്ഞാര്‍ […]

കാസര്‍കോട്: കെ.എല്‍ 14 പാട്ടുകൂട്ടം ലഹരിവിരുദ്ധ സംഗീത യാത്ര നടത്തി. തളങ്കര പടിഞ്ഞാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് വെല്‍ഫെയര്‍ ഓഫീസര്‍ വി. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എല്‍ 14 പാട്ടുകൂട്ടം പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കുഞ്ഞാമു നെല്ലിക്കുന്ന്, ട്രഷറര്‍ ഖലീല്‍ കോപ്പ, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, വാസ് പടിഞ്ഞാര്‍ പ്രസിഡണ്ട് റിയാസ് പടിഞ്ഞാര്‍, സെക്രട്ടറി മുസ്താഖ് കോളിയാട് സംസാരിച്ചു. നൗഷാദ് പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. ശാന്തി രാജന്‍ കോഴിക്കോടിന്റെ മാജിക് ഷോയും പടിഞ്ഞാറിലെ കുട്ടികള്‍ അവതരിപ്പിച്ച ദഫ്മുട്ടും അരങ്ങേറി.
പ്രിയ, അറഫ ഇല്യാസ് തുടങ്ങിയവരും കെ.എല്‍ 14 പാട്ടുകൂട്ടത്തിലെ കലാകാരന്‍മാരുടെ പാട്ടുകളും ചടങ്ങിന് കൊഴുപ്പേകി.

Related Articles
Next Story
Share it