കെഎല്‍ 14 സൗദി അറേബ്യ വൊക്കേഷന്‍ ഗ്രൂപ്പ് ഏകദിന എന്റര്‍ടൈന്‍മെന്റ് നടത്തി

കാസര്‍കോട്: കാസര്‍കോട് നിവാസികളായ സൗദി അറേബ്യയിലെ പ്രവാസികളില്‍ നാട്ടില്‍ ലീവിനും പ്രവാസം മതിയാക്കി വന്നവരും കൂടി രൂപീകരിച്ച ഫ്രണ്ട്‌സ് ഓണ്‍ വൊക്കേഷന്‍ കെഎല്‍ 14 സൗദി അറേബ്യ വാട്‌സപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച വണ്‍ഡേ എന്റര്‍ടൈന്‍മെന്റ് വിവിധകലാ കായിക മത്സരങ്ങളോടെ നെല്ലിക്കട്ട ബേര്‍ക്ക സോക്കര്‍ വേള്‍ഡ് ടര്‍ഫില്‍ അരങ്ങേറി. ഗ്രൂപ്പിലെ മെമ്പര്‍മാരില്‍ നിന്ന് ഉണ്ടാക്കിയ 8 ടീമുകള്‍ തമ്മില്‍ മാറ്റുരച്ച സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ്, ഫൈവ്‌സ് ഫുട്‌ബോള്‍, ക്വിസ്സ് പ്രോഗ്രാം, പാട്ട്, ഡാന്‍സ്, എന്‍ട്രി കൂപ്പണ്‍, ലക്കി […]

കാസര്‍കോട്: കാസര്‍കോട് നിവാസികളായ സൗദി അറേബ്യയിലെ പ്രവാസികളില്‍ നാട്ടില്‍ ലീവിനും പ്രവാസം മതിയാക്കി വന്നവരും കൂടി രൂപീകരിച്ച ഫ്രണ്ട്‌സ് ഓണ്‍ വൊക്കേഷന്‍ കെഎല്‍ 14 സൗദി അറേബ്യ വാട്‌സപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച വണ്‍ഡേ എന്റര്‍ടൈന്‍മെന്റ് വിവിധകലാ കായിക മത്സരങ്ങളോടെ നെല്ലിക്കട്ട ബേര്‍ക്ക സോക്കര്‍ വേള്‍ഡ് ടര്‍ഫില്‍ അരങ്ങേറി. ഗ്രൂപ്പിലെ മെമ്പര്‍മാരില്‍ നിന്ന് ഉണ്ടാക്കിയ 8 ടീമുകള്‍ തമ്മില്‍ മാറ്റുരച്ച സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ്, ഫൈവ്‌സ് ഫുട്‌ബോള്‍, ക്വിസ്സ് പ്രോഗ്രാം, പാട്ട്, ഡാന്‍സ്, എന്‍ട്രി കൂപ്പണ്‍, ലക്കി ഡ്രോ, മെഗാ ലക്കി ഡ്രോ അടങ്ങിയ വിവിധ മത്സരങ്ങള്‍ സംഗമത്തില്‍ അരങ്ങേറി. ഓര്‍ഗനൈസ് കമ്മിറ്റി മെമ്പര്‍മാരായ ഹാരിസ് ചെടേക്കാല്‍, ഹാരിസ് ഖത്തര്‍, മുനീര്‍ എം.എ പരിപാടിക്ക് നേതൃത്വം നല്‍കി. ഫുട്‌ബോളില്‍ ടീം സൗദി പുള്ളോ ജേതാക്കളായി മികച്ച കളിക്കാരനായി അബ്ദുസ്സലാം ചെങ്കളയും ക്രിക്കറ്റില്‍ ടീം മഖ്ദും ജേതാക്കളായി. മികച്ച കളിക്കാരനായ ചെപ്പി തളങ്കരയും തിരഞ്ഞെടുക്കപ്പെട്ടു. ക്വിസ് മത്സരത്തില്‍ 13 പേരും ലക്കി ഡ്രോയില്‍ 6 പേരും മെഗാ ഡ്രോയില്‍ ഒരാളും സമ്മാനത്തിനര്‍ഹരായി.
ഹരിസ് ഖത്തറിന്റെ അധ്യക്ഷതയില്‍ തുടങ്ങിയ പരിപാടിയില്‍ ആരിഫ് പടിഞ്ഞാര്‍, ഷാഫി നായന്മാര്‍മൂല, ഖലീല്‍ സി. എല്‍, അഷ്‌റഫ് പട്‌ള, മുഹമ്മദ് പടിഞ്ഞാര്‍, നവാസ് ലണ്ടന്‍, ഹാഷിം പട്‌ള, ലത്തി തവക്കല്‍, ഖാദര്‍ ബ്ലൈസ്, അന്‍വര്‍ ചോക്ലേറ്റ്, ഹാരിസ് കരോടി സംസാരിച്ചു. മഹ്‌റൂഫ് മേനത്തിനേയും പൈച്ചു ചെര്‍ക്കളയേയും നാസിര്‍ ചെറാലിനേയും പ്രത്യേകം പ്രശംസിച്ചു. മുനിര്‍ എം.എ സ്വാഗതവും ഹരിസ് ചെടേക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it