മെഗാ ലേലത്തില്‍ പൊന്നുംതാരമാകുക ഈ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; 20 കോടിയിലേറെ നേടും: മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര

മുംബൈ: അടുത്ത ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഓപണറുമായ കെ എല്‍ രാഹുലാണ് ചോപ്രയുടെ മിന്നുംതാരം. രാഹുലിന് വേണ്ടി ലേലത്തില്‍ കടുത്ത മത്സരം നടക്കുമെന്നാണ് അദ്ദേഹം പറയുന്നത്. "കെ എല്‍ രാഹുല്‍ ലേലത്തിനെത്തുകയും കളിക്കാരുടെ ശമ്പളത്തിന് പരിധി വെയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കുന്ന താരമായി രാഹുല്‍ മാറും. […]

മുംബൈ: അടുത്ത ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഓപണറുമായ കെ എല്‍ രാഹുലാണ് ചോപ്രയുടെ മിന്നുംതാരം. രാഹുലിന് വേണ്ടി ലേലത്തില്‍ കടുത്ത മത്സരം നടക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

"കെ എല്‍ രാഹുല്‍ ലേലത്തിനെത്തുകയും കളിക്കാരുടെ ശമ്പളത്തിന് പരിധി വെയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കുന്ന താരമായി രാഹുല്‍ മാറും. ഇരുപത് കോടിയിലേറെ രൂപ ഉറപ്പായും രാഹുലിന് ലഭിക്കും.' ആകാശ് ചോപ്ര പറഞ്ഞു. ലോകകപ്പിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി അടുത്തമാസം മെഗാലേലം നടക്കുമെന്നാണ് സൂചന. ഇത്തവണ ലേലത്തിന് ചെലവഴിക്കാവുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ലക്‌നൗ, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നുള്ള പുതിയ രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ലേലം വാശിയേറും.

Related Articles
Next Story
Share it