ബോണറ്റ് തുറക്കുന്നു.. ഡീസല്‍ പൈപ്പ് വലിക്കുന്നു.. സീറ്റിലേക്ക് തീയിടുന്നു.. വളരെ നിസ്സാരം, ഫയര്‍ ഫോഴ്സിന് വന്ന് കെടുത്താമായിരുന്നു; കിറ്റക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പ് കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി എംഡി സാബു എം ജേക്കബ്

കിഴക്കമ്പലം: കിഴക്കമ്പലത്ത് അക്രമം തടയാനെത്തിയ പോലീസിന് നേരെ തന്റെ തൊഴിലാളികള്‍ നടത്തിയ അഴിഞ്ഞാട്ടെ നിസ്സാരവത്കരിച്ച് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. രണ്ട് പോലീസ് ജീപ്പ് അടക്കം കത്തിച്ച സംഭവത്തെയാണ് കിറ്റക്‌സ് മുതലാളി നിസ്സാരവത്കരിക്കുന്നത്. ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് തീയിട്ടു. വളരെ നിസ്സാരം എന്നാണ് സാബുവിന്റെ പ്രതികരണം. കിറ്റെക്സിന് പുറത്ത് പോലീസ് ജീപ്പ് കത്തിക്കാന്‍ പ്രതികള്‍ സ്ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും സാബു പറഞ്ഞു. വാഹനത്തിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് തീയിട്ട് വളരെ […]

കിഴക്കമ്പലം: കിഴക്കമ്പലത്ത് അക്രമം തടയാനെത്തിയ പോലീസിന് നേരെ തന്റെ തൊഴിലാളികള്‍ നടത്തിയ അഴിഞ്ഞാട്ടെ നിസ്സാരവത്കരിച്ച് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. രണ്ട് പോലീസ് ജീപ്പ് അടക്കം കത്തിച്ച സംഭവത്തെയാണ് കിറ്റക്‌സ് മുതലാളി നിസ്സാരവത്കരിക്കുന്നത്. ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് തീയിട്ടു. വളരെ നിസ്സാരം എന്നാണ് സാബുവിന്റെ പ്രതികരണം. കിറ്റെക്സിന് പുറത്ത് പോലീസ് ജീപ്പ് കത്തിക്കാന്‍ പ്രതികള്‍ സ്ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും സാബു പറഞ്ഞു.

വാഹനത്തിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് തീയിട്ട് വളരെ നിസ്സാരമായിട്ടാണ് കൃത്യം നടത്തിയത്. തീ കത്തിയപ്പോള്‍ ഫയര്‍ ഫോഴ്സിന് വന്ന് അത് കെടുത്താമായിരുന്നു. പോലീസ് വാഹനത്തിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിക്കുകയും അത് തീപ്പെട്ടിയോ സിഗര്‍ലൈറ്റോ ഉപയോഗിച്ച് കത്തിക്കുകയോ ചെയ്തതാവാം. സീറ്റിലാണ് ആദ്യം തീകൊളുത്തിയത്. ഒരു മണിക്കൂര്‍ കൊണ്ടാണ് തീ കത്തിപിടിച്ചത്. ഇതില്‍ പ്രത്യേകിച്ച് ദ്രാവകമോ മറ്റോ ഒന്നും ഉപയോഗിച്ചിട്ടില്ല. വളരെ സിമ്പിള്‍ ആയിട്ടുള്ള പരിപാടിയാണ്. ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിക്കുന്നു, സീറ്റിലേക്ക് തീയിടുന്നു. വളരെ നിസ്സാരമായിട്ടാണ് അവര്‍ ചെയ്തത്. വലിയ സ്ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല.' സാബു എം ജേക്കബ് പറഞ്ഞു.

പ്രതികളില്‍ 12 പേരെ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം അവര്‍ കമ്പനിക്കകത്തെ ആളുകള്‍ അല്ലായെന്നതാണ്. പോലീസ് ആരെയൊക്കെയാണ് അറസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്ക് മനസിലായിട്ടില്ല. ക്വാട്ടേഴ്സില്‍ ആരൊക്കെയാണ് മിസിംഗ് എന്ന് അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കിയ ലിസ്റ്റാണ് തങ്ങളുടേതെന്നും സാബു എം ജേക്കബ് കൂട്ടിചേര്‍ത്തു. കിറ്റെക്സില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവം കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും തന്നെയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാനാണ് ശ്രമമെന്നും സാബു എം ജേക്കബ് ആരോപിച്ചു. 23 പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍, 151 പേരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്. അസമില്‍ നിന്നും രണ്ട് പേര്‍, നാഗാലാന്റില്‍ നിന്നും ഒരാള്‍, ജാര്‍ഖണ്ഡില്‍ നിന്നും 9 പേര്‍, മണിപ്പൂരില്‍ നിന്നും 4 പേര്‍, ഒഡീഷയില്‍ നിന്നും ഒരാള്‍, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച് പേര്‍, പശ്ചിമ ബംഗാളില്‍ നിന്നും ഒരാള്‍ അങ്ങനെ 23 പേരാണ് കമ്പനി തിരിച്ചറിഞ്ഞ 23 പേര്‍. എന്നാല്‍ പൊലീസ് കണക്ക് മറ്റൊന്നാണ്. നിരപാധികളുടെ അറസ്റ്റ് സംസ്ഥാനം തമ്മിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it