വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും

കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ്, വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറി(31)ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത്ത് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ വിസ്മയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന പീഡന മരണം, ആത്മഹത്യാ പ്രേരണം തുടങ്ങിയ […]

കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ്, വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറി(31)ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത്ത് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ വിസ്മയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന പീഡന മരണം, ആത്മഹത്യാ പ്രേരണം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതി കിരണ്‍ കുമാറിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. എന്നാല്‍ പ്രതിയോട് ഒരുതരത്തിലുമുള്ള അനുകമ്പയും പാടില്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തനിക്ക് പ്രായം കുറവാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിസ്മയയുടേത് ആത്മഹത്യയാണെന്നും താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.

Related Articles
Next Story
Share it